Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തിരുവനന്തപുരം സെൻട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ എസ്‌കലേറ്റര്‍ തകരാറില്‍..... രണ്ടു പേര്‍ക്ക് പരുക്ക്

തിരുവനന്തപുരം സെൻട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ എസ്‌കലേറ്റര്‍ തകരാറില്‍..... രണ്ടു പേര്‍ക്ക് പരുക്ക്

അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തില്‍ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയില്‍

എന്‍എസ്‌എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മില്‍ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നില്‍ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

തിരുവനന്തപുരം സെൻട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ എസ്‌കലേറ്റർ (യന്ത്രഗോവണി) തകരാറിലായുണ്ടായ അപകടത്തില്‍ രണ്ട് പേർക്ക് പരിക്ക്. റെയില്‍വേ സ്റ്റേഷനിലെ അഞ്ചാം പ്ലാറ്റ്ഫോമില്‍ നിന്ന് മുകളിലേക്ക് കയറാനായുള്ള യന്ത്രഗോവണിയാണ് പെട്ടെന്ന് കേടായത്.

യാത്രക്കാർ മുകളിലേക്ക് കയറുന്നതിനിടെ എസ്‌കലേറ്റർ പെട്ടെന്ന് നില്‍ക്കുകയും വലിയ ശബ്ദത്തോടെ തിരികെ താഴേക്ക് ചലിക്കുകയുമായിരുന്നു. നിരവധി യാത്രക്കാർ ഉണ്ടായിരുന്ന സമയത്താണ് അപകടം സംഭവിച്ചത്. എസ്കലേറ്റർ പെട്ടെന്ന് താഴേക്ക് ചലിച്ചതോടെ നിയന്ത്രണം തെറ്റി യാത്രക്കാർ താഴേക്ക് വീണാണ് രണ്ട് പേർക്ക് സാരമായ പരിക്കേറ്റത്. രാവിലെ എറണാകുളത്തു നിന്നും എത്തിയ വഞ്ചിനാട് എക്സ്പ്രസിലെ യാത്രക്കാരായ ധന്യ, അമ്പിളി എന്നിവർക്കാണ് പരിക്കേറ്റത്.

റെയില്‍വേ എയ്ഡ് പോസ്റ്റില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം പരിക്കേറ്റ യുവതികളെ വിദഗ്ധ ചികിത്സയ്ക്കായി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇവരുടെ കൈയ്ക്കും കാലിനുമാണ് പരിക്കേറ്റത്. വീഴ്ചയില്‍ മറ്റ് യാത്രക്കാർക്കും പരിക്കേറ്റതായാണ് സൂചന.

കഴിഞ്ഞ ദിവസങ്ങളിലും സമാനമായി എസ്കലേറ്ററിന് തകരാറുണ്ടായിരുന്നുവെന്ന് യാത്രക്കാർ പറയുന്നു. ഇന്ന് അപകടമുണ്ടായി ജനങ്ങള്‍ക്ക് പരിക്കേറ്റതോടെ എസ്കലേറ്റർ അടച്ചിടാൻ തീരുമാനിച്ചതായി റെയില്‍വേ .

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new