Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വീട്ടമ്മയുടെ സ്വര്‍ണവും പണവും കവര്‍ന്ന അന്തര്‍ സംസ്ഥാന തൊഴിലാളി കസ്റ്റഡിയില്‍

വീട്ടമ്മയുടെ സ്വര്‍ണവും പണവും കവര്‍ന്ന അന്തര്‍ സംസ്ഥാന തൊഴിലാളി കസ്റ്റഡിയില്‍

അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തില്‍ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..

എന്‍എസ്‌എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

തിരുവനന്തപുരം സെൻട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ എസ്‌കലേറ്റർ തകരാറില്‍..... രണ്ടു പേർക്ക് പരുക്ക്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മില്‍ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നില്‍ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിലായി. അസം മൊറിഗാണ്‍ സ്വദേശി റെക്കിബുല്‍ ഹുസൈനെ (24) ആണ് അസമില്‍നിന്ന് കുറുപ്പുംപടി പൊലീസ് പിടികൂടിയത്.

രായമംഗലം കൂട്ടുമഠം ഭാഗത്ത് വാടകക്ക് താമസിക്കുന്ന വീട്ടമ്മയുടെ 11 പവൻ സ്വർണവും 15,000 രൂപയും മോഷ്ടിച്ചാണ് ഇയാള്‍ കടന്നുകളഞ്ഞത്.പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് പ്രത്യേക ടീം രൂപവത്കരിച്ച്‌ അന്വേഷണം ആരംഭിക്കുകയായിരുന്നു.

തുടർന്ന് നടന്ന ശാസ്ത്രീയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മോഷണത്തിനു ശേഷം ഇയാള്‍ അസമിലേക്ക് രക്ഷപ്പെട്ടിരുന്നു.
അന്വേഷണസംഘം അസമില്‍ എത്തിയെങ്കിലും പിടികൂടുക വളരെ ദുഷ്‌കരമായിരുന്നു. വേഷംമാറി താമസിച്ച്‌ രഹസ്യമായി നടത്തിയ ഓപറേഷനില്‍ ഗ്രാമത്തിലുള്ള വീട് വളഞ്ഞു. ഇതിനിടെ പ്രതി ഓടി ട്രെയിനില്‍ കയറി രക്ഷപ്പെടാനായി ശ്രമിച്ചു. പിന്തുടർന്ന് ട്രെയിനില്‍ കയറി സാഹസികമായി പിടികൂടുകയായിരുന്നുവെന്ന് പൊലീസ് .

മോഷ്ടാവ് വീട്ടില്‍ സൂക്ഷിച്ചിരുന്ന ചെയിൻ, വളകള്‍, സ്റ്റഡുകള്‍, കമ്മലുകള്‍, ആഭരണങ്ങളുടെ ചെറിയ ഭാഗങ്ങള്‍ എന്നിവ കണ്ടെടുക്കുകയും ചെയ്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new