Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളില്‍ പിഡിഎഫ് രൂപത്തില്‍ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികള്‍ ആരോപിച്ചു....

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീല്‍ ഇറാനില്‍..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!

തലശ്ശേരി വ്യാപാരി വ്യവസായി വെല്‍ഫയർ സഹകരണ സംഘം തട്ടിപ്പില്‍ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു

ഓപ്പറേഷന്‍ തൂഫാനു പിന്തുണതേടി കര്‍ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തി. കേരള കര്‍ണാടക അതിര്‍ത്തിയില്‍ ശക്തമായ പരിശോധന വേണമെന്ന രമേശ് ചെന്നിത്തലയുടെ ആവശ്യം പരിഗണിച്ച്‌ കൂടുതല്‍ പൊലീസിനെ വിന്യസിക്കുമെന്ന് ശിവകുമാര്‍ ഉറപ്പുനല്‍കി. ബെംഗളൂരു വിധാന്‍ സൗധയിലായിരുന്നു കൂടിക്കാഴ്ച.

ഓപ്പറേഷന്‍ തൂഫാന്‍ ദൗത്യത്തിന്റെ വിജയത്തെയാണ് കര്‍ണാടക മുഖ്യമന്ത്രി ആദ്യം തന്നെ അഭിനന്ദിച്ചതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എല്ലാ സംസ്ഥാനങ്ങള്‍ക്കും മാതൃകയാക്കാവുന്ന ഒന്നാണ് ഈ ദൗത്യമെന്ന് ശിവകുമാര്‍ പറഞ്ഞു. കേരളകര്‍ണാടക പൊലീസ് സേനകള്‍ തമ്മില്‍ ശക്തമായ ഏകോപനവും സഹകരണവും ഇക്കാര്യത്തില്‍ ഉറപ്പാക്കുമെന്നും ഉറപ്പു കിട്ടി. തുടര്‍നടപടികള്‍ക്കായി കര്‍ണാടക ചീഫ് സെക്രട്ടറിയെ ഫോണില്‍ വിളിച്ച്‌ ശിവകുമാര്‍ നിര്‍ദേശം നല്‍കിയതായും രമേശ് ചെന്നിത്തല പറഞ്ഞു. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ യോഗം വെള്ളിയാഴ്ച രമേശ് ചെന്നിത്തല വിളിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്താണ് യോഗം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new