Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്നും നാളെയും ഗതാഗത നിയന്ത്രണം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്നും നാളെയും ഗതാഗത നിയന്ത്രണം

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങള്‍

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റില്‍; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയില്‍ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളില്‍ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമില്‍ കയറും മുൻപ് നിലവിളിച്ച്‌ ഗർഭിണി,മരിച്ചു...!

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഇന്നും നാളെയും (ഞായറാഴ്ചയും തിങ്കളാഴ്ചയും) ഉച്ചയ്ക്ക് 12.30 മുതല്‍ വൈകുന്നേരം 5.30 വരെ നഗരത്തില്‍ ദേശീയപാത 544, കളമശേരി എസ്‌സിഎംഎസ് മുതല്‍ ടിവിഎസ് ജംക്ഷൻ വരെയും മെഡിക്കല്‍ കോളജ് റോഡില്‍ എച്ച്‌എംടി ജംക്ഷൻ മുതല്‍ തോഷിബ ജംക്ഷൻ വരെയും സീ പോർട്ട് എയർപോർട്ട് റോഡില്‍ തോഷിബ മുതല്‍ ഇൻഫോപാർക്ക് വെസ്റ്റ് ഗേറ്റ് വരെയും ഗതാഗത നിയന്ത്രണമുണ്ടാകും.

ആലുവയില്‍ നിന്ന് ഇടപ്പള്ളി, വൈറ്റില, തൃപ്പൂണിത്തുറ, ആലപ്പുഴ ഭാഗത്തേക്കു വരുന്ന വണ്ടികള്‍ പറവൂർ കവലയില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് യു.സി കോളജ് ജംക്ഷനില്‍ എത്തി ഇടത്ത് തിരിഞ്ഞ് കടുങ്ങല്ലൂർ മുപ്പത്തടം റോഡ് വഴി കണ്ടെയ്‌നർ റോഡിലെത്തി ചേരാനല്ലൂർ ജംക്ഷനില്‍ നിന്നും ഇടത് തിരിഞ്ഞ് ദേശീയപാത 66 വഴി ഇടപ്പള്ളി ഭാഗത്തേക്ക് പോകണം.

പെരുമ്പാവൂർ, കിഴക്കമ്പലം, പൂക്കാട്ടുപടി ഭാഗങ്ങളില്‍ നിന്നും തൃപ്പൂണിത്തുറ, എറണാകുളം ഭാഗത്തേക്കു വരുന്ന വണ്ടികള്‍ പള്ളിക്കര, കരിമുകള്‍, അമ്പലമുകള്‍ റോഡ് വഴി ഇരുമ്പനം ജംക്ഷനില്‍ എത്തേണ്ടതാണ്. കളമശേരി എസ്സിഎംഎസ് ജംഗ്ഷൻ മുതല്‍ കളമശേരി ടിവിഎസ് ജംഗ്ഷൻ വരെയും കളമശേരി എച്ച്‌എംടി, കളമശേരി മെഡിക്കല്‍ കോളജ് റോഡ്, സീപോർട്ട് എയർപോർട്ട് റോഡിലെ തോഷിബ ജംഗ്ഷൻ മുതല്‍ ഇൻഫോ പാർക്ക് വെസ്റ്റ് ഗേറ്റ്, ചിത്രപ്പുഴ പാലം വരെയുള്ള സ്ഥലങ്ങളിലെ റോഡുകളുടെ ഇരുവശങ്ങളിലും വാഹന പാർക്കിങ്ങും വഴിയോര കച്ചവടവും അനുവദിക്കുകയില്ല.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new