Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങില്‍ മുഖം മറച്ച്‌ എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്

തെക്കുകിഴക്കൻ സ്പെയിനിലെ അല്‍മേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തില്‍ മരിച്ചവരുടെ ആകെ എണ്ണം 13 ആയി

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തില്‍ 27 മരണം...

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനി സാവരിയ ബസന്ത് ക്രൂരമായ മര്‍ദനത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തലയ്‌ക്കേറ്റ മുറിവാണ് മരണകാരണമെങ്കിലും ശരീരമാസകലം ക്രൂരമായി മര്‍ദനമേറ്റതിന്റെ മുറുവുകളുണ്ടായിരുന്നുവെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ തെളിഞ്ഞു.

ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു. തലമുടി നീക്കം ചെയ്ത് ശസ്ത്രക്രിയ നടത്തിയ നിലയിലായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. പ്രതിക്കെതിരെ ഹരിപ്പാട് പൊലീസ് കേസെടുത്തിട്ടുണ്ട്. ബുധന്‍ രാത്രി ദല്‍ഹിയിലും വ്യാഴം പുലര്‍ച്ചെ നെടുമ്പാശ്ശേരിയിലും എത്തിയ മൃതദേഹം പകല്‍ 10:15 ഓടെ ഹരിപ്പാട് മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു.

1:30 ഓടെ ഫോറന്‍സിക് സര്‍ജന്‍ ഡോ. നിഥിന്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം പോസ്റ്റ്‌മോര്‍ട്ടം ആരംഭിക്കുകയും ചെയ്തു. മണിക്കൂറുകളോളം നീണ്ട പോസ്റ്റ്‌മോര്‍ട്ടത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. കൂടുതല്‍ പരിശോധനകള്‍ക്കായി സാമ്പിള്‍ തിരുവനന്തപുരത്തെ ഫോറന്‍സിക്ക് ലാബിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.

ഉസ്‌ബെകിസ്ഥാനിലെ ബുഖാറ സ്‌റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഒന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനിയായിരുന്ന സാവരിയ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കൊല്ലപ്പെട്ടത്. കൊലപാതകവുമയി ബന്ധപ്പെട്ട് സാവരിയയുടെ സഹപാഠി മലപ്പുറം പെരിന്തല്‍മണ്ണ പുലാമന്തോള്‍ കട്ടുപ്പാറ ഇറവത്ത് കിഴക്കേത്തൊടി സദറുല്‍ ആനം ഉസ്‌ബെകിസ്ഥാനില്‍ പൊലീസ് കസ്റ്റഡിയിലാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new