Dailyhunt
വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2% ഡിഎ വര്‍ദ്ധനവ് പ്രഖ്യാപിച്ചു

വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനം ലാൻഡിംഗിനിടെ അപകടം... വിമാനത്തിന്റെ ചക്രങ്ങള്‍ വിന്യസിക്കുന്നതിലുണ്ടായ തകരാറാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക സൂചന....‌

തമിഴ്നാട് പൊള്ളാച്ചി വാല്‍പ്പാറയില്‍ 9 മലയാളികള്‍ക്ക് ജീവൻ നഷ്ടമായ വാഹനാപകടത്തില്‍ വേദന പങ്കുവച്ച്‌ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമടക്കമുള്ളവർ രംഗത്ത്...

കേരളത്തെ നടുക്കിയ വാല്‍പ്പാറ വാഹനാപകടം.... മരിച്ച ഒൻപതു പേരുടെയും പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി... പൊതുദര്‍ശനത്തിനുശേഷം സംസ്കാരചടങ്ങുകള്‍ നടക്കും

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസ് എന്ന് പ്രിയങ്ക ഗാന്ധി എംപി. സ്ത്രീകള്‍ക്ക് വേണ്ടി കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ പ്രവര്‍ത്തിച്ചു. വനിതാ സംവരണത്തിന്റെ വിഷയം ആദ്യം ഉയര്‍ത്തിയത് കോണ്‍ഗ്രസ്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സംവരണം കൊണ്ടുവന്നത് കോണ്‍ഗ്രസ്. മോത്തിലാല്‍ നെഹ്‌റുവാണ് വനിതാ സംവരണത്തിന് തുടക്കം കുറിച്ചതെന്നും പ്രിയങ്ക ഗാന്ധി ലോക്‌സഭയില്‍ പറഞ്ഞു. പ്രധാനമന്ത്രി കോണ്‍ഗ്രസിന് ക്രെഡിറ്റ് നല്‍കിയില്ല. ബില്ലിനെ എതിര്‍ത്ത കാര്യം പ്രധാനമന്ത്രി പറഞ്ഞു. ആരാണ് എതിര്‍ത്തത്? നിങ്ങളാണ് ബില്ലിനെ മുന്‍പ് എതിര്‍ത്തത്. ബില്ലിനെ വര്‍ഷങ്ങളോളം അവഗണിച്ചത് ആഖജയാണ്.

എപ്പോഴത്തെയും പോലെ പ്രധാനമന്ത്രി പകുതി വിവരങ്ങള്‍ മാത്രമേ പറയുന്നുള്ളൂ. പറ്റിക്കുന്നവരെ തിരിച്ചറിയാനുള്ള കഴിവ് സ്ത്രീകള്‍ക്ക് ഉണ്ടെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. 2018 ല്‍ വനിതാ സംവരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ചര്‍ച്ച നടക്കുന്നത് വനിതാ സംവരണത്തെക്കുറിച്ച്‌ അല്ല. മണ്ഡല പുനര്‍നിര്‍ണയത്തെ കുറിച്ചാണ്. സര്‍ക്കാരിന് എന്താണ് ഇത്ര ധൃതി. പ്രധാനമന്ത്രി എന്തിനാണ് ഭയക്കുന്നത്. ജാതി സെന്‍സസിനെയാണോ? ഒബിസി വിഭാഗങ്ങളുടെ അവകാശങ്ങള്‍ തട്ടിയെടുക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും അവര്‍ ആരോപിച്ചു.

സ്ത്രീകളുടെ അവകാശങ്ങളുടെ ചാമ്പ്യന്മാരായാണ് ബിജെപി നടിക്കുന്നത്. ബിജെപി രാജ്യത്തെ സ്ത്രീകളെ തെറ്റിദ്ധരിപ്പിക്കുന്നു. വനിതാ സംവരണത്തെക്കുറിച്ച്‌ അല്ല ചര്‍ച്ച നടക്കുന്നത്. പ്രതിപക്ഷത്തിന്റെ ആശങ്കയും അതാണ്. ബില്ലിലൂടെ രാഷ്ട്രീയം കളിക്കുന്നു. ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണ് നടക്കുന്നത്. നിലവിലെ 543 സീറ്റുകളില്‍ നിന്ന് എന്തുകൊണ്ട് വനിതാ സംവരണം നടപ്പിലാക്കുന്നില്ല.പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളോട് അനീതി കാണിക്കുന്നു. ഈ ബില്ലില്‍ രാഷ്ട്രീയ ദുര്‍ഗന്ധമുണ്ട്. വനിതാ സംവരണത്തിന് ഒപ്പമാണ്. മണ്ഡല പുനര്‍നിര്‍ണയത്തിനാണ് എതിരെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new