ഇന്ത്യ-വെസ്റ്റിൻഡീസ് പോരാട്ടം നാളെ കാര്യവട്ടത്ത്....
ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലെ ആദ്യ മത്സരം... ആതിഥേയരായ ജപ്പാൻ അഫ്‌ഗാനിസ്ഥാൻ 48 റണ്‍സിന് തകർത്തു
വനിതകളുടെ ഏറ്റവും പുതിയ ടി20 റാങ്കിങില്‍ നേട്ടമുണ്ടാക്കി ഇന്ത്യയുടെ ദീപ്തി ശർമ. രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ദീപ്തി ആറാം റാങ്കിലേക്ക് കയറി. നടപ്പ് ഏഷ്യാ കപ്പില്‍ മൂന്ന് മത്സരങ്ങളില്‍ നിന്നു 8 വിക്കറ്റുകള്‍ വീഴ്ത്തിയതാണ് ദീപ്തിക്ക് റാങ്കിങില്‍ തുണച്ചത്.
മൂന്ന് കളിയില്‍ നിന്നു 7 വിക്കറ്റുകള്‍ വീഴ്ത്തിയ ഇന്ത്യയുടെ തന്നെ ശ്രീ ചരണിയാണ് റാങ്കിങില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ ദീപ്തിയായിരുന്നു ഒന്നാം റാങ്കിലുണ്ടായിരുന്നത്. ദീപ്തിയെ മറികടന്നാണ് ശ്രീ ചരണി ഒന്നാം സ്ഥാനത്തേക്ക് അന്ന് കയറിയത്.
ഇംഗ്ലണ്ടിന്റെ സോഫി എക്ലസ്റ്റോണ്‍, ചാർളി ഡീൻ, ലോറൻ ബെല്‍, ദക്ഷിണാഫ്രിക്കയുടെ നോൻകുലുലേക്കോ മ്ലാബ എന്നിവരാണ് രണ്ട് മുതല്‍ അഞ്ച് വരെയുള്ള സ്ഥാനത്ത്.
ഒന്നാം സ്ഥാനത്തുള്ള ശ്രീ ചരണിയും ആറാമതുള്ള ദീപ്തിയും തമ്മില്‍ 70 റേറ്റിങ് പോയിന്റുകളുടെ വ്യത്യാസം മാത്രമേ ഉള്ളു. ബാറ്റർമാരുടെ പട്ടികയില്‍ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ധാനയാണ് ഏറ്റവും ഉയർന്ന റാങ്കിലുള്ള ഇന്ത്യൻ ബാറ്റർ. താരം അഞ്ചാം റാങ്കില്‍.
ഷെഫാലി വർമ ഏഴാം സ്ഥാനത്തും ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ പത്താം സ്ഥാനത്തും. മൂവരുമാണ് ആദ്യ പത്തിലുള്ള ഇന്ത്യൻ ബാറ്റർമാർ.
ഹോങ്കോങിനെതിരായ ഏഷ്യാ കപ്പ് പോരില്‍ കഴിഞ്ഞ ദിവസം സ്മൃതി മന്ധാന സെഞ്ച്വറി നേടിയിട്ടുണ്ടായിരുന്നു.
വനിതാ ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ രണ്ട് സെഞ്ച്വറിയുള്ള ഏക താരമായി ഇതോടെ സ്മൃതി മാറി. മാത്രമല്ല അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന വനിതാ താരമെന്ന റെക്കോർഡും സ്മൃതി മത്സരത്തില്‍ സ്വന്തമാക്കുകയും ചെയ്തു.

