സ്‌കൂളില്‍ പരീക്ഷയ്‌ക്കെത്തിയ പത്താം ക്ലാസ്സുകാരി ശുചിമുറിയില്‍ പ്രസവിച്ചു
പാല് കുടിച്ച് മരണം. ആന്ധ്രാപ്രദേശിലെ രാജമഹേന്ദ്രവാരത്ത് വിഷം കലർന്ന പാല്‍ ഉപയോഗിച്ചതുമൂലമുണ്ടായ ദുരന്തത്തില്‍ മരണം ആറായി. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന 15 പേർ കൂടി തീവ്രപരിചരണത്തിലാണ്. അറിഞ്ഞുകൊണ്ട് മായം ചേർത്ത പാല്‍ 100-ലധികം പേർക്ക് വിറ്റതായി വില്‍പ്പനക്കാരനായ പ്രതി സമ്മതിച്ചു.മായം ചേർത്ത പാല്‍ കുടിച്ചവരുടെ വൃക്കകള്‍ ആദ്യം തകരാറിലാവുകയും പിന്നീട് മൂത്രതടസ്സം മൂലം മരിക്കുകയും ചെയ്തുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. ആറ് പേരും പാല്‍ വാങ്ങിയത് വീടുകളില്‍ എത്തിച്ച ഒരേ വില്‍പ്പനക്കാരനില്‍ നിന്നാണ്.
ഡയറി യൂണിറ്റില്‍ ഫുഡ്-ഗ്രേഡ് കൂളന്റ് പകരം എഥിലീൻ ഗ്ലൈക്കോള്‍ ഉപയോഗിച്ചിരിക്കാമെന്ന് അധികൃതർ സംശയിക്കുന്നു.അതേസമയം, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സർക്കാർ 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.മൂന്ന് ക്യാനുകളിലായി പ്രതിദിനം 120 ലിറ്റർ പാലാണ് ഡയറിയില്‍ ശേഖരിക്കാറുള്ളത്. തൊട്ടടുത്ത ദിവസമാണ് പാല് വീടുകളില്‍ വിതരണത്തിനായി നല്‍കുക. പാലില്‍ കെമിക്കല്‍ കലർന്നത് അറിയാതെയാണ് അന്നേ ദിവസം വിതരണം നടത്തിയതെന്നും പറയപ്പെടുന്നു.ഓട്ടോമൊബൈല്‍ ഉപകരണങ്ങള്‍,
എച്ച്‌വിഎസി സിസ്റ്റങ്ങള്‍ എന്നിവയിലാണ് കൂളൻ്റായി എഥിലീൻ ഗ്ലൈക്കോള്‍ ഉപയോഗിക്കുന്നത്. ഡീ-ഐസിംഗ് ഫ്ലൂയിഡുകള്‍, ബ്രേക്ക് ഫ്ലൂയിഡുകള്‍, പെയിൻ്റുകള്‍, പ്ലാസ്റ്റിക്കുകള്‍, പോളിസ്റ്റർ നിർമ്മാണം എന്നിവയിലും ഇവ ഉപയോഗിക്കുന്നു.ആരോഗ്യത്തിന് ഹാനികരമാകുന്ന തരം കെമിക്കലുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഭക്ഷ്യോപയോഗ വസ്‌തുക്കളില്‍ കലരാൻ പാടില്ലെന്നുള്ള കർശന നിർദേശമാണ് നല്‍കിയിട്ടുള്ളത്.

