കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....
എടച്ചേരിയില്‍ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയില്‍
വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ ജില്ലാ കലക്ടര്‍ക്കു പരാതി നല്‍കിയിട്ടും കൃത്യമായ നടപടി ഉണ്ടാകാത്ത സാഹചര്യത്തില്‍ നടപടി തേടി കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്. ഹൈക്കോടതിയെ സമീപിക്കുന്നെന്ന വിവരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ കെ.പ്രവീണ്‍കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വീഴ്ച വ്യക്തമായിട്ടും വരണാധികാരിക്ക് എതിരെ നടപടി സ്വീകരിക്കാത്ത കലക്ടര്‍ക്കെതിരെ വെള്ളിയാഴ്ച ഹൈക്കോടതിയെ സമീപിക്കും.
പേരാമ്പ്ര, കൊയിലാണ്ടി മണ്ഡലങ്ങളിലെ വരണാധികാരികളെ പ്രോസിക്യൂട്ട് ചെയ്യണമെന്ന ആവശ്യമാകും ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്ന ഹര്‍ജിയില്‍ ഉന്നയിക്കുക. വോട്ടെണ്ണല്‍ വരെയുള്ള എല്ലാ നടപടിയില്‍ നിന്നും മാറ്റിനിര്‍ത്തി ഇവരെ പ്രോസിക്യൂട്ട് ചെയ്യണം. ഇതിന് അനുകൂലമായ സമീപനം ഇനിയും ജില്ലാ കലക്ടര്‍ സ്വീകരിച്ചില്ലെങ്കില്‍ കലക്ടര്‍ക്ക് എതിരെയും നിയമ നടപടിയുമായി യുഡിഎഫും കോണ്‍ഗ്രസും മുന്നോട്ടു പോകും. ഈ വിഷയത്തില്‍ ഇ-മെയിലിലൂടെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന് നേരത്തെ പരാതി അയച്ചത്. ഈ പരാതിയുമായി വ്യാഴാഴ്ച മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറെ തിരുവനന്തപുരത്ത് കെപിസിസി ജനറല്‍ സെക്രട്ടറി പി.എ. നിയാസ് നേരില്‍ കാണുമെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു.
ഗുരുതരമായ അനാസ്ഥയാണ് ജില്ലാ കലക്ടറുടെ ഭാഗത്ത് ഉണ്ടായത്. രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ തകര്‍ക്കുന്നു എന്ന് പൊതുജനത്തിന് സംശയം ഉണ്ടാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ഇതുവരെ നടപടി ഉണ്ടായിട്ടില്ല. കലക്ടറുടെ നടപടികളില്‍ ദുരൂഹതയുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യതയ്ക്ക് ഇടിവ് ഉണ്ടാക്കിയ ഉദ്യോഗസ്ഥരെ വെറുതെ വിടില്ല. അതീവ സുരക്ഷാ മേഖലയില്‍ ഉള്‍പ്പെടുന്ന സ്‌ട്രോങ് റൂമിന് സമീപം മെറ്റീരിയല്‍ റൂം സ്ഥാപിക്കാന്‍ ആരാണ് അനുമതി നല്‍കിയത്? ഈ ഭാഗം പൂര്‍ണമായും കേന്ദ്രസേനയുടെ നിയന്ത്രണത്തില്‍ ആയിരിക്കണം എന്ന നിബന്ധനയുണ്ട്. ജില്ലാ കലക്ടര്‍ക്കും ജില്ലാ പൊലീസ് മേധാവിക്കും അല്ലാതെ അവിടെ പ്രവേശനമില്ല. മെറ്റീരിയല്‍ റൂമില്‍ ലാപ്‌ടോപുമായി മണിക്കൂറുകളോളം ചെലവഴിച്ച പേരാമ്പ്ര വരണാധികാരിയുടെ നടപടി തെറ്റാണെന്ന് കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും എന്തുകൊണ്ട് അദ്ദേഹത്തിന്റെ പേരില്‍ നടപടി സ്വീകരിക്കുന്നില്ല.

