Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വ്യോമസേന എഴുത്തുപരീക്ഷയില്‍ ക്രമക്കേടില്‍ നാലുപേര്‍ അറസ്റ്റില്‍

വ്യോമസേന എഴുത്തുപരീക്ഷയില്‍ ക്രമക്കേടില്‍ നാലുപേര്‍ അറസ്റ്റില്‍

അമിത് ഷാ പാര്‍ലമെന്റില്‍ ഒളിച്ചിരിക്കുന്നുവെന്ന് കെ.സി. വേണുഗോപാല്‍

പൂക്കി മുഖ്യന്റെ മോഡിഫിക്കേഷൻ ഐഡിയ പാളി; ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്രം... വാഹനങ്ങളുടെ രൂപമാറ്റത്തില്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്രം

വിവാഹത്തിന് യുവതികള്‍ക്ക് എട്ട് ഗ്രാം സ്വർണ നാണയവും പട്ട് സാരിയും; 812 കോടിയാണ് ബജറ്റില്‍ വകയിരുത്തി; സിനിമാ സ്റ്റൈല്‍ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാർ

എയര്‍ ഇന്ത്യ വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ വലിയ ദുരൂഹതകള്‍; അത് കേവലം ആകാശച്ചുഴി മാത്രമോ അതോ പൈലറ്റിന് നിയന്ത്രണം നഷ്ടപ്പെട്ടതോ?

വ്യോമസേനാകേന്ദ്രത്തില്‍ നടന്ന എഴുത്തുപരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഹരിയാണ സ്വദേശികളായ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൗരവ് (21), അനില്‍ (27) എന്നിവര്‍ ആള്‍മാറാട്ടത്തിനും സവാന്‍ (25), ദീപക് (24) എന്നിവര്‍ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ പരീക്ഷയില്‍ കൃത്രിമംകാണിക്കാന്‍ ശ്രമിച്ചതിനുമാണ് അറസ്റ്റിലായത്.

ആവഡിയിലെ പരീക്ഷാഹാളിലേക്കു കടക്കാന്‍ ശ്രമിച്ചപ്പോള്‍ മുഖവും ഹാള്‍ടിക്കറ്റിലെ ഫോട്ടോയും പൊരുത്തപ്പെടുന്നില്ലെന്ന് കണ്ടെത്തിയാണ് കൗരവിനെയും അനിലിനെയും ആള്‍മാറാട്ടം നടത്തിയതിന് പിടികൂടിയത്.

ജി.എസ്.എം. ട്രാന്‍സ്മിറ്ററുകള്‍, ബ്ലൂടൂത്ത് തുടങ്ങിയ ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ സഹായത്തോടെ പരീക്ഷയില്‍ കൃത്രിമംകാണിക്കാന്‍ ശ്രമിച്ചതിനാണ് സവാനെയും ദീപക്കിനെയും അറസ്റ്റു ചെയ്തതെന്നും ആവഡി മുത്താപുത്തുപേട്ട് പോലീസ് അറിയിച്ചു. നാലുപേരെയും വിശദമായി ചോദ്യംചെയ്തുവരുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new