Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
യുദ്ധം അവസാനിക്കുന്നു...! കലാശക്കൊട്ടിന് ട്രംപ്..! യുദ്ധം കഴിഞ്ഞാല്‍ ഇറാന്റെ കട്ടപ്പുക..!കൂട്ടിയിട്ട് കത്തിക്കും..!

യുദ്ധം അവസാനിക്കുന്നു...! കലാശക്കൊട്ടിന് ട്രംപ്..! യുദ്ധം കഴിഞ്ഞാല്‍ ഇറാന്റെ കട്ടപ്പുക..!കൂട്ടിയിട്ട് കത്തിക്കും..!

13 ഇന്ത്യന്‍ നാവികര്‍ക്ക് നേരെ ഹൂതികളുടെ തീക്കളി ! തൊട്ടാല്‍ തീര്‍ക്കും; IRGCയ്ക്ക് ഇന്ത്യയുടെ ഒടുക്കത്തെ താക്കീത്

ഇറാനില്‍ കൊടുംപട്ടിണി..വിശപ്പകറ്റാനുള്ള വരുമാനം തേടി ഇറാനിലെ വനിതകള്‍ മുടി മുറിച്ചുവില്‍ക്കുന്നു... കുടിവെള്ളവും പാചകവാതകവും വൈദ്യുതിയുമില്ലാതെ ഇറാനിലെ ജനങ്ങള്‍ വലയുന്നു..

ലോകം വീണ്ടും മിഡില്‍ ഈസ്റ്റിലേക്കാണ് കണ്ണുനട്ടിരിക്കുന്നത്

പശ്ചിമേഷ്യന്‍ യുദ്ധഭൂമിയില്‍ ദശാബ്ദങ്ങളായി തുടരുന്ന ചോരക്കളിക്ക് വിരാമമിടാന്‍ ഒടുവില്‍ നിര്‍ണ്ണായക നീക്കം. ഗാസയില്‍ ഹമാസും മറ്റ് സായുധ സംഘങ്ങളും പൂര്‍ണ്ണമായും ആയുധം വെച്ചു കീഴടങ്ങാനുള്ള കരാറിലെത്തിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. ട്രംപിന്റെ നേതൃത്വത്തിലുള്ള 'ബോര്‍ഡ് ഓഫ് പീസ്' തയാറാക്കിയ സമാധാന പദ്ധതിക്ക് ഹമാസ് പൂര്‍ണ്ണ അംഗീകാരം നല്‍കിയതായും, ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും മുതിര്‍ന്ന ഹമാസ് നേതാവ് തന്നെ ബി.ബി.സിയോട് സ്ഥിരീകരിച്ചു കഴിഞ്ഞു.

ഗാസയിലെ സമ്പൂര്‍ണ്ണ നിരായോധീകരണത്തിനുള്ള സമാധാന നിര്‍ദ്ദേശം അംഗീകരിക്കാന്‍ തങ്ങള്‍ സന്നദ്ധരായെന്ന ഹമാസിന്റെ ഈ നിലപാട്, മേഖലയിലെ നയതന്ത്ര സമവാക്യങ്ങളെ പാടെ തിരുത്തിയെഴുതുന്ന ഒന്നാണ്. ട്രംപ് പ്രഖ്യാപിച്ച 20 ഇന സമാധാന പദ്ധതിയുടെ അടിസ്ഥാനത്തിലാണ് ഈ ചരിത്രപരമായ കരാര്‍ രൂപപ്പെട്ടിരിക്കുന്നത്. മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിച്ച ഈജിപ്ത്, ഖത്തര്‍, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ പരിശ്രമങ്ങളെ വാനോളം പ്രശംസിച്ച ട്രംപ്, ഈ നീക്കം പശ്ചിമേഷ്യയില്‍ ശാശ്വത സമാധാനത്തിനും സുരക്ഷയ്ക്കും വഴിയൊരുക്കുമെന്നും തന്റെ ട്രൂത്ത് സോഷ്യലിലൂടെ അവകാശപ്പെട്ടു.
എന്നാല്‍, ട്രംപ് കൊണ്ടുവന്ന നിര്‍ദ്ദിഷ്ട കരാറിലെ വ്യവസ്ഥകളില്‍ ഇസ്രായേല്‍ ഒട്ടും തൃപ്തരല്ലെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത് വീണ്ടും ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്. കൈറോയില്‍ നടന്ന ചര്‍ച്ചകളില്‍ അപൂര്‍വ്വ പുരോഗതിയുണ്ടായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും, നിര്‍ദ്ദേശിക്കപ്പെട്ട ഉപാധികള്‍ തെല്‍ അവീവിന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമല്ലെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. ഗാസയുടെ പൂര്‍ണ്ണമായ സൈനിക വിമുക്തതയും ആയുധ ശേഖരത്തിന്റെ പൂര്‍ണ്ണ നാശവും സംബന്ധിച്ച്‌ വിട്ടുവീഴ്ചയില്ലാത്ത കര്‍ശന നിലപാടാണ് ഇസ്രായേല്‍ തുടരുന്നത്.

ട്രംപിന്റെ 20 ഇന പദ്ധതി അനുസരിച്ച്‌, വിന്യസിക്കപ്പെട്ടിരിക്കുന്ന വിവിധ ഘട്ടങ്ങളിലൂടെയാകും സമാധാന പ്രക്രിയ പൂര്‍ത്തിയാക്കുക. കരാര്‍ പ്രകാരം ഇരുകൂട്ടരും നിലവിലെ തല്‍സ്ഥിതി തുടരുകയും ആക്രമണങ്ങള്‍ ഉടനടി അവസാനിപ്പിക്കുകയും വേണം. കരാര്‍ പ്രാബല്യത്തില്‍ വന്ന് 72 മണിക്കൂറിനകം ഹമാസിന്റെ കസ്റ്റഡിയിലുള്ള മുഴുവന്‍ ബന്ദികളെയും തിരികെ നല്‍കേണ്ടതുണ്ട്. ഇതിന് പകരമായി ഇസ്രായേല്‍ ജയിലുകളില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന 250 പേരുള്‍പ്പെടെ 1,700 ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കും.

ആയുധങ്ങള്‍ വെച്ചു കീഴടങ്ങാന്‍ തയ്യാറാകുന്ന ഹമാസ് പോരാളികള്‍ക്ക് പൊതുമാപ്പ് നല്‍കാന്‍ പദ്ധതിയില്‍ വ്യവസ്ഥയുണ്ടെന്നതാണ് മറ്റൊരു പ്രധാന കാര്യം. സമാധാനപരമായ സഹവര്‍ത്തിത്വത്തിന് സന്നദ്ധരാകുന്നവര്‍ക്ക് ഗാസയില്‍ തുടരാന്‍ അനുവാദം നല്‍കുമെങ്കിലും, അത് നിരസിക്കുന്നവര്‍ക്ക് സുരക്ഷിതമായി മറ്റ് രാജ്യങ്ങളിലേക്ക് പോകാന്‍ സൗകര്യമൊരുക്കും. അതേസമയം, ഗാസയിലെ തുരങ്കങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സായുധ സൈനിക അടിസ്ഥാന സൗകര്യങ്ങളും പൂര്‍ണ്ണമായി തകര്‍ക്കപ്പെടുകയും സ്വതന്ത്ര നിരീക്ഷകരുടെ മേല്‍നോട്ടത്തില്‍ നിരായോധീകരണം നടപ്പിലാക്കുകയും ചെയ്യും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new