Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
യുഎഇയില്‍ വീട്ടുജോലി നിയമങ്ങള്‍ കര്‍ശനമാക്കി

യുഎഇയില്‍ വീട്ടുജോലി നിയമങ്ങള്‍ കര്‍ശനമാക്കി

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്

സൗദിയില്‍ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച്‌ പ്രവാസികള്‍

വീട്ടുജോലിക്കാരെ നിയമിക്കുന്നവര്‍ക്കും റിക്രൂട്ടിങ് ഏജന്‍സികള്‍ക്കുമുള്ള വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ശനമാക്കി യുഎഇ മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം. വീട്ടുജോലിക്കാര്‍, ഡ്രൈവര്‍മാര്‍, ഹോം നഴ്‌സുമാര്‍ തുടങ്ങി 19 തൊഴില്‍ വിഭാഗങ്ങളെ ഉള്‍പ്പെടുത്തിയാണ് പുതിയ വ്യവസ്ഥകള്‍ നടപ്പിലാക്കിയിരിക്കുന്നത്.തൊഴിലാളികളുടെ അവകാശങ്ങളും തൊഴിലുടമകളുടെ ബാധ്യതകളും കൃത്യമായി നിര്‍വചിക്കുന്ന ഈ നിയമത്തില്‍ വീഴ്ച വരുത്തിയാല്‍ കുറ്റത്തിന്റെ ഗൗരവമനുസരിച്ച്‌ ഒരു കോടി ദിര്‍ഹം വരെ പിഴയും തടവുശിക്ഷയും ലഭിക്കാവുന്നതാണ്.

തൊഴിലാളികള്‍ക്ക് ആഴ്ചയില്‍ ശമ്പളത്തോടുകൂടിയ അവധിയും പ്രതിദിനം കുറഞ്ഞത് 12 മണിക്കൂര്‍ വിശ്രമവും (ഇതില്‍ 8 മണിക്കൂര്‍ തുടര്‍ച്ചയായിരിക്കണം) ഉറപ്പാക്കണമെന്ന് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. കൂടാതെ 30 ദിവസത്തെ വാര്‍ഷിക അവധി, രണ്ടുവര്‍ഷത്തിലൊരിക്കല്‍ നാട്ടിലേക്ക് പോകുന്നതിനുള്ള ടിക്കറ്റ്, കൃത്യസമയത്ത് ശമ്പളം നല്‍കല്‍, മികച്ച താമസം, ഭക്ഷണം, ചികിത്സാ സൗകര്യങ്ങള്‍ എന്നിവയും തൊഴിലുടമ നിര്‍ബന്ധമായും നല്‍കേണ്ടതാണ്. തൊഴിലാളികളുടെ പാസ്‌പോര്‍ട്ടോ തിരിച്ചറിയല്‍ രേഖകളോ പിടിച്ചുവെക്കാനോ അവരുടെ സമ്മതമില്ലാതെ മറ്റ് ജോലികള്‍ ചെയ്യിക്കാനോ പാടില്ലെന്നും കര്‍ശന മുന്നറിയിപ്പുണ്ട്.

തൊഴിലാളികളില്‍ നിന്ന് യാതൊരുവിധ കമ്മീഷനോ ഫീസോ ഈടാക്കാന്‍ പാടില്ല. ലൈസന്‍സില്ലാതെ റിക്രൂട്ട്‌മെന്റ് നടത്തിയാല്‍ വലിയ തുക പിഴയും തടവും ലഭിക്കും.വിവിധ നിയമലംഘനങ്ങള്‍ക്ക് തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച്‌ പിഴ തുക വര്‍ദ്ധിക്കുകയും, ഒരു വര്‍ഷത്തിനുള്ളില്‍ കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ ശിക്ഷ ഇരട്ടിയാക്കുകയും ചെയ്യും. തൊഴിലുടമകളും തൊഴിലാളികളും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ മാനവശേഷി മന്ത്രാലയത്തിന്റെ അനുരഞ്ജന സംവിധാനവും കോടതികളും ഒരുക്കിയിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new