Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
രാജ്യത്ത് വീണ്ടും ചോദ്യപ്പേപ്പര്‍ ചോര്‍ന്നു; രണ്ട് എന്‍ജിനീയറിങ് പരീക്ഷകള്‍ മാറ്റിവച്ചു

രാജ്യത്ത് വീണ്ടും ചോദ്യപ്പേപ്പര്‍ ചോര്‍ന്നു; രണ്ട് എന്‍ജിനീയറിങ് പരീക്ഷകള്‍ മാറ്റിവച്ചു

മകന്‍ സുരക്ഷിതനായി മടങ്ങിവരണമെന്നാണ് ആഗ്രഹമെന്ന് അഭിജീത് ദിപ്‌കെയുടെ മാതാവ്

'പാറ്റ'കളുടെ വിജയത്തില്‍ വികാരാധീനയായി പ്രിയങ്ക ഗാന്ധി

സിജെപി സമരം അവസാനിപ്പിച്ചു; സിജെപിയുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം പൂര്‍ണമായി അംഗീകരിച്ചു

സിക്കിമിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ട് മരണം

ഉത്തരാഖണ്ഡ് സാങ്കേതിക സര്‍വകലാശാലയുടെ (യുടിയു) രണ്ട് എന്‍ജിനീയറിങ് പരീക്ഷകളുടെ ചോദ്യങ്ങളാണ് ചോര്‍ന്നത്. തുടര്‍ന്ന് പരീക്ഷകള്‍ റദ്ദാക്കി. നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട സിജെപി നേതൃത്വം നല്‍കുന്ന സമരം ഡല്‍ഹിയില്‍ തുടരുന്നതിനിടെയാണ് രാജ്യത്ത് വീണ്ടും ചോദ്യപ്പേപ്പര്‍ ചോര്‍ച്ച.

2025-26 അക്കാദമിക് വര്‍ഷത്തെ സെമസ്റ്റര്‍ പരീക്ഷകളായ 'മെഷീന്‍ ലേണിങ് ഫോര്‍ ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്', 'ഇലക്‌ട്രോമാഗ്‌നറ്റിക് ഫീല്‍ഡ് തിയറി' എന്നിവയുടെ ചോദ്യപ്പേപ്പറുകളാണ് ചോര്‍ന്നത്. മാറ്റിവച്ച പരീക്ഷകള്‍ ഓഗസ്റ്റ് മൂന്നാം വാരം വീണ്ടും നടത്താന്‍ സര്‍വകലാശാല തീരുമാനിച്ചു.

ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ ഡെറാഡൂണിലെ ശിവാലിക് കോളജ് ഓഫ് എന്‍ജിനീയറിങ്ങിലെ അധ്യാപകന്‍ ആശിഷ് കുമാര്‍ ഗുപ്ത അറസ്റ്റിലായി. ജൂലൈ 8 ന് നടന്ന പരീക്ഷയ്ക്ക് മുന്‍പായി അധ്യാപകന്‍ ചോദ്യങ്ങള്‍ പുറത്തുവിട്ടതായി കണ്ടെത്തി. കോളജ് വാട്‌സാപ് ഗ്രൂപ്പിലൂടെ വിദ്യാര്‍ഥികള്‍ക്കായി അധ്യാപകന്‍ നല്‍കിയിരുന്ന ചോദ്യങ്ങളില്‍ 90 ശതമാനവും പരീക്ഷയ്ക്ക് വന്നതിനെ തുടര്‍ന്നായിരുന്നു അന്വേഷണം. ചോദ്യപ്പേപ്പര്‍ ചോര്‍ന്ന രണ്ട് പരീക്ഷകളില്‍ ഒന്നിന്റെ ചോദ്യങ്ങള്‍ തയാറാക്കിയ പാനലില്‍ ആശിഷ് കുമാര്‍ ഗുപ്തയുമുണ്ടായിരുന്നു. സര്‍വകലാശാല പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new