Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അഭയാര്‍ത്ഥികളെ കൊണ്ട് പൊറുതിമുട്ടി; എരിട്രിയക്ക് വിസ നിരോധനം ഏര്‍പ്പെടുത്താന്‍ ബ്രിട്ടന്‍

അഭയാര്‍ത്ഥികളെ കൊണ്ട് പൊറുതിമുട്ടി; എരിട്രിയക്ക് വിസ നിരോധനം ഏര്‍പ്പെടുത്താന്‍ ബ്രിട്ടന്‍

ലണ്ടന്‍: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എരിട്രിയയ്ക്കും ബ്രിട്ടനുമിടയിലുള്ള ബന്ധം വീണ്ടും വഷളാവുകയാണ്. എരിട്രിയയില്‍ നിന്നും ബ്രിട്ടനിലെത്തി അഭയാപേക്ഷ നല്‍കി അത് നിരസിക്കപ്പെട്ടവരെയും ക്രിമിനലുകളെയും തിരികെ സ്വീകരിക്കാന്‍ എരിട്രിയ വിസമ്മതിക്കുന്നതാണ് കാരണം.

ലോകത്തിലെ തന്നെ എറ്റവും ദുരൂഹവും, അടിച്ചമര്‍ത്തലുകള്‍ നടക്കപ്പെറ്റുന്നതുമായ ഒരു രാജ്യമായാണ് എരിട്രിയയെ പരിഗണിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുത്തിയും, അന്യായമായി പലരെയും തടവിലാക്കുകയും ചെയ്തുകൊണ്ട് ജനാധിപത്യ ധ്വംസനം നടത്തുന്ന ഇവിടെ കഴിഞ്ഞ 33 വര്‍ഷക്കാലത്തിനിടയില്‍ ഒരു തെരഞ്ഞെടുപ്പ് നടന്നിട്ടില്ല.

മുപ്പത് വര്‍ഷം നീണ്ട യുദ്ധത്തിനു ശേഷം 1993 ലാണ് എരിട്രിയ, എത്യോപ്യയില്‍ നിന്നും സ്വതന്ത്രമാകുന്നത്. എത്യോപ്യയ്‌ക്കെതിരെയുള്ള പോരാട്ടത്തെ നയിച്ച ഐസൈസ് അഫെര്‍ക്കിയുടെ നേതൃത്വത്തിലുള്ള സ്വേച്ഛാധിപത്യ ഭരണമാണ് ഇവിടെ നടക്കുന്നത്. പൊതുതെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് മുതിര്‍ന്ന രാഷ്ട്രീയക്കാര്‍ സര്‍ക്കാരിനെഴുതിയ തുറന്ന് കത്ത് പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് 2001 ല്‍ രാജ്യത്തെ എല്ലാ സ്വകാര്യ വര്‍ത്തമാനപ്പത്രങ്ങളെയും സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്.

ബ്രിട്ടനില്‍ ചെറുയാനങ്ങളില്‍ എത്തുന്ന അനധികൃത അഭയാര്‍ത്ഥികളില്‍ വലിയൊരു പങ്ക് എരിട്രിയക്കാരുണ്ട്. ഈ വര്‍ഷം ആദ്യമാണ് അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കാനുള്ള കരാറില്‍ നിന്നും എരിട്രിയ അവിചാരിതമായി പിന്മാറിയത്. ഇത് പുനഃസ്ഥാപിച്ചില്ലെങ്കില്‍ എരിട്രിയക്കാര്‍ ബ്രിട്ടനില്‍ പ്രവേശിക്കുന്നതിന് സമ്പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തുമെന്ന് ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali