Dailyhunt
അറ്റകുറ്റപ്പണി; കുതിരാന്‍ തുരങ്കത്തില്‍ ഗതാഗത ക്രമീകരണം

അറ്റകുറ്റപ്പണി; കുതിരാന്‍ തുരങ്കത്തില്‍ ഗതാഗത ക്രമീകരണം

ടക്കഞ്ചേരി: കുതിരാന്‍ വലതു തുരങ്കത്തില്‍ (പാലക്കാട് ദിശയിലേക്കുള്ളത്) അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഗതാഗത ക്രമീകരണമേര്‍പ്പെടുത്തി.

റോഡിനുതാഴെ ഉറവ രൂപപ്പെട്ട വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിലണ് അറ്റകുറ്റപണി നടക്കുന്നത്. അറ്റകുറ്റപ്പണി നടക്കുന്ന ഭാഗത്ത് ഒറ്റവരിയായാണ് ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തിയത്. കോണ്‍ക്രീറ്റ് ചെയ്തശേഷം രണ്ടാഴ്ചയെങ്കിലും ഗതാഗതക്രമീകരണം തുടരുമെന്ന് കരാര്‍ കമ്പനി അധികൃതരറിയിച്ചു.

തുരങ്കത്തിനുള്ളില്‍ സ്പീഡ് ട്രാക്കില്‍ ഒരുഭാഗത്ത് റോഡിനടിയില്‍നിന്ന് ഉറവ രൂപപ്പെട്ടിരുന്നു. ഇത് തടയുന്നതിനാണ് അറ്റകുറ്റപ്പണി ആരംഭിച്ചത്. ഉറവ രൂപപ്പെടുന്നഭാഗത്തെ കോണ്‍ക്രീറ്റ് അടര്‍ത്തിയെടുത്ത് വീണ്ടും കോണ്‍ക്രീറ്റ് ചെയ്തുറപ്പിക്കും. വലതുതുരങ്കത്തില്‍ ഇതിനു മുന്‍പും റോഡിനടിയില്‍നിന്ന് ഉറവ രൂപപ്പെട്ടതിനെത്തുടര്‍ന്ന് കോണ്‍ക്രീറ്റ് അടര്‍ത്തിയെടുത്ത് മാറ്റിയശേഷം കോണ്‍ക്രീറ്റ് ചെയ്തിരുന്നു.

മൂന്നുവരിയിലൂടെ വരുന്ന വാഹനങ്ങള്‍, അറ്റകുറ്റപ്പണി നടക്കുന്നഭാഗത്തെത്തുമ്പോള്‍ പെട്ടെന്ന് ഒരു വരിയിലേക്ക് മാറുന്നതോടെ ഇടയ്ക്ക് ഗതാഗതതടസ്സവും ഉണ്ടാകുന്നുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali