Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബംഗാളില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ ബസ് യാത്രാ പദ്ധതിക്ക് തുടക്കം

ബംഗാളില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ ബസ് യാത്രാ പദ്ധതിക്ക് തുടക്കം

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നൊന്നായി പാലിച്ച്‌ പശ്ചിമ ബംഗാളിലെ ബിജെപി സര്‍ക്കാര്‍.

വനിതാ ശാക്തീകരണത്തിന് പുതിയ വേഗത പകര്‍ന്ന് സ്ത്രീകള്‍ക്കായുള്ള സൗജന്യ ബസ് യാത്രാ പദ്ധതി ഔദ്യോഗികമായി പ്രാബല്യത്തില്‍ വരുത്തി. ഇതനുസരിച്ച്‌ സംസ്ഥാനത്തുടനീളം സര്‍ക്കാര്‍ ബസുകളില്‍ യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് ഇനി മുതല്‍ യാത്രാക്കൂലി നല്‍കേണ്ടതില്ല. ഹ്രസ്വദൂര സര്‍വീസുകളിലും ദീര്‍ഘദൂര സര്‍വീസുകളിലും ഒരുപോലെ ഈ യാത്രാസൗജന്യം ലഭ്യമാകും. പദ്ധതി യാഥാര്‍ത്ഥ്യമായതോടെ സംസ്ഥാനത്തെ ലക്ഷക്കണക്കിന് സ്ത്രീ യാത്രക്കാര്‍ക്ക് ഇത് വലിയ രീതിയിലുള്ള സാമ്പത്തിക ലാഭവും ആശ്വാസവും നല്‍കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

സ്ത്രീകളെ കൂടുതല്‍ സ്വയംപര്യാപ്തരാക്കുന്നതിനും പൊതുഗതാഗത സംവിധാനങ്ങളിലേക്ക് കൂടുതല്‍ വനിതകളെ ആകര്‍ഷിക്കുന്നതിനുമായാണ് ഇത്തരമൊരു വിപ്ലവകരമായ പദ്ധതി നടപ്പിലാക്കിയതെന്ന് പശ്ചിമ ബംഗാള്‍ ഗതാഗത വകുപ്പ് വ്യക്തമാക്കി. പശ്ചിമ ബംഗാളിലെ എല്ലാ വിഭാഗം സംസ്ഥാന പൊതുഗതാഗത ബസുകളിലും ഇന്നു മുതല്‍ സ്ത്രീകള്‍ക്ക് ഈ സൗജന്യ യാത്രാസൗകര്യം പൂര്‍ണ്ണമായി പ്രയോജനപ്പെടുത്താം.

പശ്ചിമ ബംഗാളില്‍ സ്ഥിരതാമസക്കാരായ സ്ത്രീകള്‍ക്കാണ് ഈ പ്രത്യേക യാത്രാസൗജന്യത്തിന് അര്‍ഹതയുണ്ടായിരിക്കുക. പദ്ധതിയുടെ ദുരുപയോഗം തടയുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനുമായി ഗുണഭോക്താക്കളായ സ്ത്രീകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പേരും ഫോട്ടോയും ക്യൂആര്‍ (QR) കോഡും അടങ്ങിയ പ്രത്യേക ഡിജിറ്റല്‍ സ്മാര്‍ട്ട് കാര്‍ഡുകള്‍ വിതരണം ചെയ്യും. ഈ സ്മാര്‍ട്ട് കാര്‍ഡ് കൈപ്പറ്റാന്‍ താല്പര്യമുള്ള യോഗ്യരായ വനിതകള്‍ അതത് പ്രദേശത്തെ ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ക്കാണ് (BDO) അപേക്ഷ സമര്‍പ്പിക്കേണ്ടത്. പുതിയ ബിജെപി സര്‍ക്കാരിന്റെ ഈ ജനപ്രിയ പദ്ധതി വലിയ രീതിയിലുള്ള സ്വീകാര്യതയോടെയാണ് ബംഗാളിലെ വനിതകള്‍ വരവേല്‍ക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali