Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ചു; അജ്മാനില്‍ മലയളിക്ക് ദാരുണാന്ത്യം

ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ചു; അജ്മാനില്‍ മലയളിക്ക് ദാരുണാന്ത്യം

ജ്മാന്‍: പാചക വാതക സിലണ്ടര്‍ പൊട്ടിത്തെറിച്ച്‌ അജ്മാനില്‍ മലയാളി ദാരുണമായി മരിച്ചു. കാസര്‍കോട് ഉദുമ പടിഞ്ഞാര്‍ തച്ചരക്കുന്ന് പരേതനായ അബ്ദുല്ല പള്ളത്തിന്റെ മകന്‍ ബഷീറാണ് (50) മരിച്ചത്.

താമസസ്ഥലത്ത് ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം.

ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്യുന്ന ജോലിയാണ് ബഷീര്‍ ചെയ്തുവന്നിരുന്നത്. പതിവുപോലെ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

മാതാവ്: ദൈനബി (സൈനബ). ഭാര്യ: ഖൈറുന്നിസ ഇച്ചിലിങ്കാല്‍. മക്കള്‍: ഷാനിഫര്‍ (ദുബായ്), ബുഷ്‌റ, ബുഷ്താന. മരുമക്കള്‍: ഹാരിസ് (ചെറുവത്തൂര്‍), മുനീര്‍ (കാഞ്ഞങ്ങാട്). പരേതയായ ബീഫാത്തിമ സഹോദരിയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali