Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

ചെന്നൈ: കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ് പ്രകാരം ഒക്ടോബര്‍ 23 വരെ തമിഴ്നാട്ടില്‍ വ്യാപകമായ മഴ തുടരാനാണ് സാധ്യത.

ഇതിന്റെ ഭാഗമായി ഒക്ടോബര്‍ 20ന് നീലഗിരി, കോയമ്പത്തൂര്‍, തേനി, ദിണ്ടിഗല്‍, തെങ്കാശി, തിരുനെല്‍വേലി, കന്യാകുമാരി എന്നീ ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ചെന്നൈ പ്രാദേശിക കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇതോടൊപ്പം മധുര, സേലം, ഈറോഡ്, തിരുച്ചിറപ്പള്ളി, തൂത്തുക്കുടി തുടങ്ങിയ ജില്ലകളിലും മഴ കനത്തേക്കുമെന്നാണ് മുന്നറിയിപ്പ്.

തുടര്‍ച്ചയായ മഴയും മോശം കാലാവസ്ഥയും റോഡ് ഗതാഗതത്തെ മാത്രമല്ല ബാധിച്ചത്, ചെന്നൈ വിമാനത്താവളത്തിലെ സര്‍വീസുകളെയും ഇത് ഗുരുതരമായി ബാധിച്ചിട്ടുണ്ട്. മോശം കാലാവസ്ഥയെ തുടര്‍ന്ന് കൊല്‍ക്കത്തയില്‍നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കോയമ്പത്തൂരിലേക്കും മറ്റൊരു ഇന്‍ഡിഗോ വിമാനം തിരുച്ചിറപ്പള്ളിയിലേക്കും വഴിതിരിച്ചുവിട്ടു. കൂടാതെ മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ബെംഗളൂരു, ഹൈദരാബാദ്, മധുര, തൂത്തുക്കുടി തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള പന്ത്രണ്ടോളം വിമാന സര്‍വീസുകള്‍ ഒരു മണിക്കൂറിലധികം വൈകിയാണ് പുറപ്പെട്ടത്. മഴ തുടരുന്ന സാഹചര്യത്തില്‍ വരും മണിക്കൂറുകളിലും ഗതാഗത സംവിധാനങ്ങളില്‍ കൂടുതല്‍ തടസ്സങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali