Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ വാര്‍ഷിക ഒക്ടോബര്‍ ധ്യാനത്തിന് തുടക്കമായി

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ വാര്‍ഷിക ഒക്ടോബര്‍ ധ്യാനത്തിന് തുടക്കമായി

ഡബ്ലിന്‍: ദൈവവചനത്തിന്റെ വെളിച്ചത്തില്‍ വിശ്വാസജീവിതം പുതുക്കുന്നതിനും കുടുംബബന്ധങ്ങളില്‍ സ്‌നേഹവും ക്ഷമയും വളര്‍ത്തുന്നതിനുമായി ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ വാര്‍ഷിക ഒക്ടോബര്‍ ധ്യാനത്തിന് തുടക്കമായി.

ഡബ്ലിനിലെ 14 കുര്‍ബാന കേന്ദ്രങ്ങളിലെ വിശ്വാസികള്‍ക്കായി ഒമ്പത് വേദികളിലായി മൂന്ന് ഘട്ടങ്ങളായാണ് ഈ വര്‍ഷത്തെ ധ്യാനശുശ്രൂഷകള്‍ സംഘടിപ്പിച്ചിരിക്കുന്നത്.ഒക്ടോബര്‍ 3, 4 തീയതികളില്‍ ആരംഭിച്ച ആദ്യഘട്ടത്തിന് ശേഷം ഒക്ടോബര്‍ 10, 11 തീയതികളില്‍ രണ്ടാം ഘട്ടവും ഒക്ടോബര്‍ 17, 18 തീയതികളില്‍ മൂന്നാം ഘട്ടവും നടക്കും. ഫാ. ബെന്നി പുത്തന്‍നട, ഫാ. തോമസ് പാറേക്കാട്ടില്‍, ഫാ. ജിസ് കളപ്പുരയ്ക്കല്‍ എന്നിവര്‍ വചനപ്രഘോഷണത്തിനും ആത്മീയ ശുശ്രൂഷകള്‍ക്കും നേതൃത്വം നല്‍കും.

പ്രവാസജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ ആത്മീയമായ പുനരുജ്ജീവനത്തിനും ദൈവസന്നിധിയില്‍ മനസ്സുതുറക്കുന്നതിനുമുള്ള അവസരമായാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്. വ്യക്തിജീവിതത്തിലെയും കുടുംബജീവിതത്തിലെയും വെല്ലുവിളികളെ വിശ്വാസത്തിന്റെ വെളിച്ചത്തില്‍ അഭിമുഖീകരിക്കാനും പ്രാര്‍ഥനയിലൂടെ ദൈവാശ്രയം ശക്തിപ്പെടുത്താനും ധ്യാനദിനങ്ങള്‍ സഹായകമാകും.

ഒക്ടോബര്‍ 3, 4 തീയതികളില്‍ നടന്ന ആദ്യഘട്ട ധ്യാനത്തില്‍ ദ്രോഗഡ, ഡണ്‍ഡാല്‍ക്ക്, റിയാള്‍ട്ടോ കുര്‍ബാന കേന്ദ്രങ്ങളിലെ വിശ്വാസികള്‍ പങ്കെടുത്തു. ദ്രോഗഡയിലെ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ്‌സ് ദേവാലയത്തിലും, ഡണ്‍ഡാല്‍ക്കിലെ ഹോളി ഫാമിലി ദേവാലയത്തിലും, ഇഞ്ചിക്കോര്‍ കുര്‍ബാന കേന്ദ്രത്തിനായി റിയാള്‍ട്ടോയിലെ ഔവര്‍ ലേഡി ഓഫ് ദ ഹോളി റോസറി ഓഫ് ഫാത്തിമ ദേവാലയത്തിലും ധ്യാനശുശ്രൂഷകള്‍ നടന്നു.

വചനശുശ്രൂഷ, വിശുദ്ധ കുര്‍ബാന, പ്രാര്‍ഥന എന്നിവയിലൂടെ വിശ്വാസികള്‍ ധ്യാനത്തില്‍ പങ്കുചേര്‍ന്നു.ഒക്ടോബര്‍ 10, 11 തീയതികളില്‍ നടക്കുന്ന രണ്ടാംഘട്ടത്തില്‍ അത്തായി, ബ്ലാക്ക്‌റോക്ക്, ബ്രേ, ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍, നാവന്‍ കുര്‍ബാന കേന്ദ്രങ്ങളിലെ വിശ്വാസികള്‍ പങ്കെടുക്കും.അത്തായിലെ സെന്റ് മൈക്കിള്‍സ് ദി ആര്‍ക്ക്‌ഏഞ്ചല്‍സ് ദേവാലയത്തിലാണ് ധ്യാനം നടക്കുന്നത്.

ബ്ലാക്ക്‌റോക്ക്, ബ്രേ കേന്ദ്രങ്ങളിലെ വിശ്വാസികള്‍ക്കായി ബ്ലാക്ക്‌റോക്ക് ന്യൂട്ടണ്‍പാര്‍ക്ക് അവന്യൂവിലുള്ള ചര്‍ച്ച്‌ ഓഫ് ദി ഗാര്‍ഡിയന്‍ ഏഞ്ചല്‍സ് ദേവാലയത്തില്‍ സംയുക്ത ധ്യാനം നടക്കും. ഉച്ചകഴിഞ്ഞ് 2 മുതല്‍ രാത്രി 8 വരെ വചനശുശ്രൂഷ, വിശുദ്ധ കുര്‍ബാന, പ്രാര്‍ഥന എന്നിവ ഉണ്ടായിരിക്കും. വിശ്വാസികള്‍ക്ക് സൗകര്യപ്രദമായ വിശാലമായ പാര്‍ക്കിംഗ് സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍, നാവന്‍ കുര്‍ബാന കേന്ദ്രങ്ങളിലെ വിശ്വാസികള്‍ ഹണ്ട്‌സ്ടൗണിലെ ചര്‍ച്ച്‌ ഓഫ് ദ സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസില്‍ നടക്കുന്ന സംയുക്ത ധ്യാനത്തില്‍ പങ്കെടുക്കും. വെള്ളിയാഴ്ച് വൈകിട്ട് 6 മുതല്‍ 9 വരേയും, ശനിയാഴ്ച് ഉച്ച്‌കഴിഞ്ഞ് 1 മുതല്‍ 6 വരെയും, ഞായറാഴ്ച് 7:30 മുതല്‍ 11:30 വരെയുമാണു ധ്യാനം നടക്കുക.

വാര്‍ഷിക ധ്യാനത്തിന്റെ മൂന്നാംഘട്ടം ഒക്ടോബര്‍ 17, 18 തീയതികളില്‍ നടക്കും. ലൂക്കന്‍, ഫിബ്‌സ്ബറോ, സ്വോര്‍ഡ്‌സ്, ബ്യൂമോണ്ട്, താല, നാസ് എന്നീ ആറ് കുര്‍ബാന കേന്ദ്രങ്ങളിലെ വിശ്വാസികള്‍ക്കായി മൂന്ന് വേദികളാണ് ഒരുക്കിയിരിക്കുന്നത്.ലൂക്കനിലെ ചര്‍ച്ച്‌ ഓഫ് ദ ഡിവൈന്‍ മേഴ്‌സിയിലും, ഫിബ്‌സ്ബറോ, സ്വോര്‍ഡ്‌സ്, ബ്യൂമോണ്ട് കേന്ദ്രങ്ങളിലെ വിശ്വാസികള്‍ക്കായി ഗ്ലാസ്‌നെവിനിലെ ഔവര്‍ ലേഡി ഓഫ് വിക്ടറീസ് കത്തോലിക്കാ ദേവാലയത്തിലും ധ്യാനം നടക്കും.

താല, നാസ് കുര്‍ബാന കേന്ദ്രങ്ങളിലെ വിശ്വാസികള്‍ ഫെറ്റര്‍കെയിനിലെ ചര്‍ച്ച്‌ ഓഫ് ഇന്‍കാര്‍നേഷനില്‍ നടക്കുന്ന സംയുക്ത ധ്യാനത്തില്‍ പങ്കെടുക്കും.ദൈവവചനത്തിന്റെ ശക്തിയിലൂടെ വിശ്വാസജീവിതത്തെ കൂടുതല്‍ ആഴപ്പെടുത്താനും പ്രാര്‍ഥനയിലൂടെ ദൈവവുമായി വ്യക്തിപരമായ ബന്ധം പുതുക്കാനും കുടുംബജീവിതത്തില്‍ സ്‌നേഹത്തിന്റെയും ക്ഷമയുടെയും സാക്ഷികളാകാനും ധ്യാനദിനങ്ങള്‍ അവസരമൊരുക്കുന്നു.

ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ മനസ്സിന്റെ ഭാരങ്ങള്‍ ദൈവസന്നിധിയില്‍ സമര്‍പ്പിച്ച്‌ സമാധാനവും പ്രത്യാശയും പുതുക്കുന്നതിനായി ഡബ്ലിന്‍ സീറോ മലബാര്‍ സഭ ഒരുക്കിയിരിക്കുന്ന ഈ ആത്മീയ സംഗമത്തിലേക്ക് എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയ്ച്ചു. .

14 കുര്‍ബാന കേന്ദ്രങ്ങളിലെ കുടുംബങ്ങളെ ഒമ്പത് വേദികളിലായി ഒരുമിപ്പിക്കുന്ന ഈ വാര്‍ഷിക ധ്യാനം, വിശ്വാസസമൂഹത്തിന്റെ ആത്മീയ ഐക്യത്തിനും നവീകരണത്തിനും ശക്തമായ അനുഭവമായി മാറുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali