Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ട്രെയിനില്‍ 16കാരിക്ക് നെരെ ലൈംഗികാതിക്രമം; 22കാരന്‍ അറസ്റ്റില്‍

ട്രെയിനില്‍ 16കാരിക്ക് നെരെ ലൈംഗികാതിക്രമം; 22കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ 16കാരിക്കു നേരെ ലൈംഗികാതിക്രമം. ഇന്നലെ പുലര്‍ച്ചെ രാജ്യറാണി എക്‌സ്പ്രസ് നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ (കൊച്ചുവേളി) എത്തും മുമ്പായിരുന്നു അതിക്രമം.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ പരാതിയില്‍ വര്‍ക്കല ഇടവ സ്വദേശി അരവിന്ദിനെ (22) റെയില്‍വേ പൊലീസ് അറസ്റ്റു ചെയ്തു.

സഹോദരിയുടെ ഗവ.മെഡിക്കല്‍ കോളേജിലെ എം.എല്‍.ടി കോഴ്സിന്റെ പ്രവേശനത്തിനായി അമ്മയ്ക്കും അമ്മൂമ്മയ്ക്കുമൊപ്പം തിരുവനന്തപുരത്തേക്ക് വരികയായിരുന്നു പെണ്‍കുട്ടി. ടോയ്ലെറ്റില്‍ പോയി തിരികെ ഇറങ്ങിയപ്പോഴാണ് മോശമായി പെരുമാറിയത്. ബഹളം വച്ചതോടെ കുടുംബാംഗങ്ങളും മറ്റും ചേര്‍ന്ന് യുവാവിനെ പിടികൂടുകയായിരുന്നു. നോര്‍ത്ത് സ്റ്റേഷനിലെത്തിയപ്പോള്‍ റെയില്‍വേ പൊലീസിന് കൈമാറി.

പെണ്‍കുട്ടി ഒറ്റയ്ക്ക് ടോയ്ലെറ്റിലേക്ക് പോകുന്നതു കണ്ട് പ്രതി പുറത്തു കാത്തുനിന്നു. വയനാട്ടിലെ സ്വകാര്യഹോട്ടലിലെ ജോലി വിട്ട് പട്ടത്തെ ഹോട്ടലിലെ ജോലിക്കായി വരികയായിരുന്നു. എറണാകുളത്ത് നിന്ന് മറ്റൊരു ട്രെയിനില്‍ കയറി കോട്ടയത്ത് വച്ച് ഭക്ഷണം വാങ്ങാനിറങ്ങവേ ട്രെയിന്‍ നഷ്ടപ്പെട്ടു. ഇതോടെ രാജ്യറാണിയില്‍ കയറി. പ്രതിയെ റിമാന്‍ഡ് ചെയ്തു.

ട്രെയിന്‍, 16കാരി, ലൈംഗികാതിക്രമം, യുവാവ്, അറസ്റ്റ്

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali