Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ജീവപര്യന്തം ശിക്ഷയെന്നാല്‍ മരണം വരെ തടവ്; സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി

ജീവപര്യന്തം ശിക്ഷയെന്നാല്‍ മരണം വരെ തടവ്; സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: ജീവപര്യന്തം ശിക്ഷയെന്നാല്‍ തടവുകാരന്റെ ജീവിതാവസാനം വരെ തടവുശിക്ഷ അനുഭവിക്കലാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

വധശിക്ഷയ്ക്ക് പകരമായി നല്‍കുന്ന ജീവപര്യന്തം ശിക്ഷ മരണം വരെ തുടരേണ്ട ഒന്നാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് സഞ്ജയ് കരോള്‍, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഈ സുപ്രധാന നിരീക്ഷണം നടത്തിയത്.

സാധാരണഗതിയില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുന്നവര്‍ക്ക് ശിക്ഷാ ഇളവുകള്‍ ലഭിക്കാറുണ്ട്. എന്നാല്‍, ഇളവുകളോ പരോളോ ഇല്ലാതെ ജീവിതാവസാനം വരെ തടവില്‍ കഴിയാനാണ് ജീവപര്യന്തം ശിക്ഷ വിധിക്കുന്നത് എന്ന് കോടതി വ്യക്തമാക്കി.

വിചാരണക്കോടതിയോ ഹൈക്കോടതിയോ ആണ് ഇത്തരത്തില്‍ ഇളവുകളില്ലാത്ത ജീവപര്യന്തം ശിക്ഷ പുറപ്പെടുവിക്കുന്നതെങ്കില്‍ അതില്‍ സാധാരണ രീതിയിലുള്ള ഇളവുകളൊന്നും ബാധകമല്ല. എന്നാല്‍, ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തണമെന്ന് തോന്നിയാല്‍ സര്‍ക്കാരിന് അതില്‍ ഇടപെടാമെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു. ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നവര്‍ സമര്‍പ്പിച്ച ഇളവിനായുള്ള ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ ഈ ഉത്തരവ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali