Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കടലാര്‍ എസ്റ്റേറ്റില്‍ പുലി കറവപ്പശുവിനെ കടിച്ചുകൊന്നു

കടലാര്‍ എസ്റ്റേറ്റില്‍ പുലി കറവപ്പശുവിനെ കടിച്ചുകൊന്നു

ഇടുക്കി: കണ്ണന്‍ ദേവന്‍ കടലാര്‍ എസ്റ്റേറ്റില്‍ പുലി കറവപ്പശുവിനെ കടിച്ചുകൊന്നു.

എസ്റ്റേറ്റിന് സമീപത്തെ കാട്ടില്‍ മേയാന്‍ പോയ പശുവിനെയാണ് പുലി കൊന്നത്. ഇന്നലെ രാത്രിയോടെയാണ് മേയാന്‍ പോയ പശുവിനെ കാണാതെ വന്നത്.

രാവിലെ നടത്തിയ പരിശോധനയില്‍ കാടിനോട് ചേര്‍ന്ന അരുവിയുടെ സമീപത്ത് പളനിദുരൈയുടെ പശുവിനെ പുലി ആക്രമിച്ച്‌ കൊന്ന നിലയില്‍ തൊഴിലാളികള്‍ കണ്ടെത്തി. എട്ട് പശുക്കളാണ് പളനിദുരൈയ്ക്ക് ഉള്ളത്. തോട്ടങ്ങളില്‍ നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനത്തിന് പുറമെ കുട്ടികളെ പഠിപ്പിക്കുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കുമായാണ് കന്നുകാലികളെ വളര്‍ത്തിയിരുന്നത്.

Stories you may Like

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali