കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ജലപാതയ്‌ക്കെതിരെയുള്ള പ്രതിഷേധം വീണ്ടും കത്തുന്നു.
സര്‍വ്വേ തടയാന്‍ സമരസമിതി ചെയര്‍മാന്‍ കോരമ്ബേത്ത് രാജന്റെ നേതൃത്വത്തിലുള്ള 100 ല്‍ പരം സ്ത്രീകള്‍ അടക്കം എത്തിയിരുന്നു. പ്രതിഷേധക്കാരെ ചക്കരക്കല്‍ സിഐ സത്യനാഥന്റെ നേതൃത്വത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതിനു ശേഷം സര്‍വ്വേ തുടര്‍ന്നു. കണ്ണുര്‍ കോര്‍പ്പറേഷന്‍ അംഗം മിനി അനില്‍ കുമാര്‍, കട്ടേരി നാരായണന്‍, കെ.വി.പ്രശാന്തന്‍, പാര്‍ത്ഥന്‍ ചങ്ങാട്ട്, വി.അശറഫ് തുടങ്ങി 20 ല്‍ പരം പേരെ 11 മണിയോടെ അറസ്റ്റ് പൊലിസ് ചെയ്തു നീക്കിയിരുന്നു.
ചക്കരക്കല്‍ സി.കെ.സത്യനാഥന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സേനയും സ്ഥലത്ത് ക്യാമ്ബ് ചെയ്ത് സര്‍വ്വേക്ക് സംരക്ഷണം ഒരുക്കുന്നുണ്ട്. പിണറായി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ ഉള്‍നാടന്‍ ജലപാതാ പദ്ധതിക്കായി കടുത്ത ജനകീയ പ്രതിഷേധത്തിനിടെയും സര്‍ക്കാര്‍ മുന്‍പോട്ടു പോവുകയാണ് ' നുറുകണക്കിന് കുടുംബങളാണ് പദ്ധതിക്കായി കുടിയിറങ്ങേണ്ടി വരുന്നത്.
Stories you may Like

