Dailyhunt
കേരളം യുഡിഎഫിനൊപ്പമെന്ന് ടൈംസ് നൗ;  70 മുതല്‍ 80 വരെ സീറ്റുകള്‍ നേടുമെന്ന് ആക്സിസ് മൈ ഇന്ത്യയും;  സമാനമായ ഫലം പ്രവചിച്ച്‌ സിഎന്‍എന്‍ വോട്ട് വൈബും; ബിജെപിക്ക് നാല് സീറ്റുകള്‍ പ്രവചിച്ച്‌ പി മാര്‍ക്ക്;  എല്‍ഡിഎഫിന് തിരിച്ചടി പ്രവചിച്ച്‌ എക്സിറ്റ് പോള്‍ ഫലങ്ങള്‍

കേരളം യുഡിഎഫിനൊപ്പമെന്ന് ടൈംസ് നൗ; 70 മുതല്‍ 80 വരെ സീറ്റുകള്‍ നേടുമെന്ന് ആക്സിസ് മൈ ഇന്ത്യയും; സമാനമായ ഫലം പ്രവചിച്ച്‌ സിഎന്‍എന്‍ വോട്ട് വൈബും; ബിജെപിക്ക് നാല് സീറ്റുകള്‍ പ്രവചിച്ച്‌ പി മാര്‍ക്ക്; എല്‍ഡിഎഫിന് തിരിച്ചടി പ്രവചിച്ച്‌ എക്സിറ്റ് പോള്‍ ഫലങ്ങള്‍

തിരുവനന്തപുരം: കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് വിവിധ എക്സിറ്റ് പോള്‍ ഫലങ്ങള്‍.

കേരളത്തില്‍ യുഡിഎഫിന് അനുകൂലമായ ട്രെന്‍ഡ് ഉണ്ടായതായാണ് വിവിധ എക്സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. പത്തുവര്‍ഷമായി പ്രതിപക്ഷത്തിരുന്ന യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നാണ് പ്രവചനങ്ങള്‍. കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്നാണ് ടൈംസ് നൗവിന്റെ പ്രവചനം. തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മുന്‍തൂക്കം ഉണ്ടാവുമെന്നാണ് ആക്സിസ് മൈ ഇന്ത്യയുടെ എക്സിറ്റ് പോള്‍ ഫലം വ്യക്തമാക്കുന്നത്.70 മുതല്‍ 80 സീറ്റുകള്‍ വരെ നേടി യുഡിഎഫ് അധികാരത്തില്‍ വരുമെന്നാണ് സിഎന്‍എന്‍- ന്യൂസ്18 എക്സിറ്റ് പോള്‍ ഫലം സൂചിപ്പിക്കുന്നത്. കേരളത്തില്‍ 71 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

യുഡിഎഫ് 44 ശതമാനം വോട്ട് ഷെയര്‍ നേടുമെന്നാണ് ആക്‌സിസ് മൈ ഇന്ത്യയുടെ എക്‌സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നത്. എല്‍ഡിഎഫിന് 39 ശതമാനവും എന്‍ഡിഎയ്ക്ക് 14 ശതമാനവും മറ്റുള്ളവ മൂന്ന് ശതമാനം വോട്ട് ഷെയറും ലഭിക്കുമെന്നാണ് ആക്‌സിസ് മൈ ഇന്ത്യയുടെ പ്രവചനം. കേരളത്തില്‍ യുഡിഎഫ് തന്നെയെന്ന് പീപ്പിള്‍സ് പള്‍സും പ്രവചിക്കുന്നു. യുഡിഎഫ് 75 മുതല്‍ 85 സീറ്റ് വരെയും എല്‍ഡിഎഫ് 55 മുതല്‍ 65 സീറ്റ് വരെയും ബിജെപി മൂന്ന് വരെ സീറ്റുകളും നേടുമെന്നാണ് പീപ്പിള്‍സ് പള്‍സ് പ്രവചനം. ടൈംസ് നൗ ജെവിസിയുടെ പ്രവചനത്തിലാണ് യു ഡി എഫ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന് സൂചിപ്പിക്കുന്നത്. കേരളം യു ഡി എഫിനെന്ന് ടൈംസ് നൗ ജെ വി സി. യു ഡി എഫ് ജയിക്കുമെന്ന് ആക്‌സിസ് മൈ ഇന്ത്യയുടെ പ്രവചനം. കേരളത്തില്‍ യു ഡി എഫ് അധികാരത്തിലെത്തുമെന്ന് പീപ്പിള്‍സ് പള്‍സ്. യു ഡി എഫ് വരുമെന്ന് സിഎന്‍എന്‍ വോട്ട് വൈബും പി മാര്‍ക്കും പുറത്തുവിട്ടു. യു ഡി എഫിന് 5 ശതമാനം മുന്‍തൂക്കമുണ്ടെന്നും സര്‍വേ ഫലം. ബിജെപിക്ക് 4 സീറ്റ് വരെ പി മാര്‍ക്ക് പ്രവചിക്കുന്നു.

വിവിധ എക്സിറ്റ് പോള്‍ ഫലങ്ങള്‍

സിഎന്‍എന്‍ ന്യൂസ് 18- യുഡിഎഫ് - 70-80, എല്‍ഡിഎഫ്- 58-68, എന്‍ഡിഎ 0-4

പി മാര്‍ക്ക്- യുഡിഎഫ്- 71-79, എല്‍ഡിഎഫ്- 62-69, എന്‍ഡിഎ 1-4

മാട്രിസ്- യുഡിഎഫ്- 70-75, എല്‍ഡിഎഫ് 60-65, എന്‍ഡിഎ 3-5

പീപ്പിള്‍ പള്‍സ്- യുഡിഎഫ് 75-85, എല്‍ഡിഎഫ് 55-65, എന്‍ഡിഎ 0-3

കേരളം ആര് ഭരിക്കുമെന്ന് അറിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേയാണ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ ഫലം പുറത്തുവന്നത്. പശ്ചിമ ബംഗാളിലെ രണ്ടാം ഘട്ട വോട്ടെടുപ്പും അവസാനിച്ചതോടെയാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നത്. തിങ്കളാഴ്ചയാണ് വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ മൂന്ന് പ്രധാന മുന്നണികളും വലിയ ആത്മവിശ്വാസത്തിലാണ്. വികസനത്തുടര്‍ച്ചയും ജനക്ഷേമ പദ്ധതികളും വോട്ടായി മാറുമെന്നും വീണ്ടും അധികാരത്തില്‍ എത്താമെന്നും ഇടതുമുന്നണി വിശ്വസിക്കുന്നു. അതേസമയം ഭരണവിരുദ്ധ വികാരവും ഒത്തൊരുമയോടെയുള്ള പോരാട്ടവും അധികാരം തിരിച്ചുപിടിക്കാന്‍ സഹായിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണി കരുതുന്നു.

എക്‌സിറ്റ് പോളുകള്‍ ഫലങ്ങള്‍ പ്രതീക്ഷയോടെയാണ് മുന്നണികള്‍ നോക്കികാണുന്നത്. നേരിയ ഭൂരിപക്ഷമായാലും കേരളത്തില്‍ ഭരണത്തുടര്‍ച്ച ഉറപ്പെന്നാണ് എല്‍ഡിഎഫ് വ്യക്തമാക്കുന്നത്. മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. എന്നാല്‍, ഭരണ മാറ്റം ഉറപ്പെന്നും 85ന് മുകളില്‍ സീറ്റ് നേടുമെന്നും യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കുന്നു. തരംഗമുണ്ടായെങ്കില്‍ 90 കടക്കുമെന്നും യുഡിഎഫ് നേതാക്കള്‍ പറയുന്നു. ഒരു സീറ്റിലധികം നേടുമെന്ന പ്രതീക്ഷയിലാണ് ബിജെപിയും.

അഞ്ചിലധികം ഏജന്‍സികളുടെ ഏക്‌സിറ്റ് പോള്‍ ഫലങ്ങളാണ് വന്നിട്ടുള്ളത്. അതേസമയം ബംഗാളിലെ എക്‌സിറ്റ് പോള്‍ സര്‍വെകള്‍ നാളെയും മറ്റന്നാളുമായി പ്രസിദ്ധീകരിക്കാനാണ് ചില പ്രധാന ഏജന്‍സികളുടെ തീരുമാനം. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് മാര്‍ച്ച്‌ പതിനഞ്ചിനാണ് പ്രഖ്യാപിച്ചത്. കേരളത്തിലും പുതുച്ചേരിയിലും ആസമിലും ഏപ്രില്‍ 9ന് ഒറ്റ ഘട്ടത്തിലാണ് വോട്ടെടുപ്പ് പൂര്‍ത്തിയായത്. തമിഴ്‌നാട്ടില്‍ 23ന് ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടന്നു. പശ്ചിമ ബംഗാളില്‍ 23നായിരുന്നു ആദ്യ ഘട്ടം. പശ്ചിമ ബംഗാളിലെ രണ്ടാം ഘട്ടം തെരഞ്ഞെടുപ്പ് അവസാനിച്ചതോടെയാണ് എക്‌സിറ്റ് പോളുകള്‍ പ്രസിദ്ധീകരിച്ചത്.

ഇത്തവണ ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളില്‍ അക്കൗണ്ട് തുറക്കാനാകുമെന്നും വോട്ട് വിഹിതം വര്‍ധിപ്പിക്കാനാകുമെന്നുമാണ് ബിജെപി കരുതുന്നത്. 2021-ലെ തെരഞ്ഞെടുപ്പില്‍ ഭൂരിഭാഗം എക്സിറ്റ് പോളുകളും എല്‍ഡിഎഫ് ഭരണത്തുടര്‍ച്ച പ്രവചിച്ചിരുന്നു. അത് ശരിയാവുകയും ചെയ്തു. കേരളത്തില്‍ ഇത്തവണ മികച്ച പോളിങ് ആണ് രേഖപ്പെടുത്തിയത്. ഏപ്രില്‍ ഒന്‍പതിനായിരുന്നു തെരഞ്ഞെടുപ്പ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali