കൃപാസനം അയര്‍ലന്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വാര്‍ഷിക അഖണ്ഡ ജപമാല യജ്ഞം 2026 ഒക്ടോബര്‍ 24 ശനിയാഴ്ച പ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ Knock ല്‍ വച്ച് നടക്കും.
രാവിലെ 10 മണിക്ക് അഖണ്ഡ ജപമാലയോടെ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് നടക്കുന്ന ദിവ്യബലിയില്‍ Tuam and Killala അതിരൂപതയുടെ ആര്‍ച്ച്‌ബിഷപ്പ് അഭിവന്ദ്യ Francis Duffy പ്രധാന കാര്‍മികത്വം വഹിക്കും.
ആലപ്പുഴ കലവൂരിലെ പ്രശസ്തമായ കൃപാസനം മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തോടും കൃപാസനം അമ്മയോടും ചേര്‍ന്ന് ഒരേ മനസ്സോടെ പ്രാര്‍ത്ഥിച്ച് അനുഗ്രഹം തേടുന്നതിനായി സംഘടിപ്പിക്കുന്ന ഈ പ്രാര്‍ത്ഥനാ കൂട്ടായ്മയിലേക്ക് എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു.
ഡബ്ലിന്‍,കോര്‍ക്ക്,വാട്ടര്‍ഫോര്‍ഡ്,ലിമറിക്ക് എന്നിവിടെങ്ങളില്‍ നിന്നും ബസ് സൗകര്യം ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
ഫാ. ബ്രിട്ടസ് 0899470941,
ജോജോ 0894562531
വാര്‍ത്ത: ജോബി മാനുവല്‍

