തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കാന്‍ ചേരാനിരുന്ന പിഎം ശ്രീ മന്ത്രിസഭാ ഉപസമിതി യോഗം മാറ്റിവെച്ചു.
ഉപസമിതിയിലെ അംഗങ്ങളായ മന്ത്രിമാര്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മഴക്കെടുതിയെ തുടര്‍ന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലായതിനാലാണ് യോ?ഗം ചേരാതിരുന്നത്. ഉപസമിതി യോഗം നടക്കാത്ത സാഹചര്യത്തില്‍, തൊട്ടടുത്ത ദിവസം ചേരുന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയില്‍ പിഎം ശ്രീ വിഷയം വരില്ല.
മുന്‍പ് ഒപ്പിട്ട കരാര്‍ പ്രകാരം പദ്ധതിയുമായി മുന്നോട്ട് പോയില്ലെങ്കില്‍ എസ്‌എസ്‌കെ ഫണ്ട് അടക്കം കേന്ദ്രത്തില്‍ നിന്ന് ലഭിക്കില്ലെന്ന സ്ഥിതിയുണ്ട്. പ്രതിപക്ഷം വിഷയത്തില്‍ വലിയ വിമര്‍ശനം ഉന്നയിക്കുന്നുണ്ടെങ്കിലും, ഫണ്ട് ലഭിക്കേണ്ടതിനാലും മുന്‍ സര്‍ക്കാര്‍ ഒപ്പുവെച്ച കരാറായതിനാലും പദ്ധതിയില്‍ നിന്ന് പൂര്‍ണ്ണമായി പിന്മാറാന്‍ കഴിയില്ലെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍.

