Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നുച്വാട് നടപ്പാലം നിര്‍മ്മാണത്തില്‍ വന്‍ അഴിമതിയെന്ന് വിജിലന്‍സ് : കരാറുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസ്

നുച്വാട് നടപ്പാലം നിര്‍മ്മാണത്തില്‍ വന്‍ അഴിമതിയെന്ന് വിജിലന്‍സ് : കരാറുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസ്

ഇരിട്ടി: ഉളിക്കല്‍ പഞ്ചായത്തിലെ നുച്ചിയാട് - കോടാപറമ്ബ് നടപ്പാല നിര്‍മ്മാണത്തിലെ അഴിമതിക്കെതിരെ വിജിലന്‍സ് കേസെടുത്തു.

കരാറുകാരന്‍ ചെമ്ബേരി സ്വദേശി ബേബി ജോസ് , ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.വി. അനില്‍ കുമാര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ ബാബുരാജ് കൊയിലേരിയന്‍ എന്നിവര്‍ക്കെതിരെയാണ് വിജിലന്‍സ് കേസെടുത്തിരിക്കുന്നത്.

2018-19 വര്‍ഷത്തെ എ.കെ.ആന്റണിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ മുടക്കിയാണ് പാലം നിര്‍മ്മിച്ചത്. പാലത്തിന്റെ ഉദ്ഘാടനത്തിനു മുമ്ബേ പാലം പുഴയില്‍ തകര്‍ന്ന് വീണിരുന്നു. പാലം തകര്‍ന്നത് പ്രളയകാലത്ത് മഴവെള്ളപ്പാച്ചില്‍ അധികൃതര്‍ റിപ്പോര്‍ട്ട് കൊടുത്തിരുന്നു. എന്നാല്‍ സമീപത്തുള്ള പാലങ്ങള്‍ക്കൊന്നും ഒരു കേടുപാടും സംഭവിക്കാത്തത് നാട്ടുകാരില്‍ സംശയത്തിന് ഇടയാക്കുകയും പരാതി നല്‍കുകയുമായിരുന്നു. പരിക്കളം സ്വദേശിയും സിപിഎം പ്രാദേശിക നേതാവുമായ വി.കെ. രാജന്റെ പരാതി പ്രകാരമാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്.

വിജിലന്‍സ് അന്വേഷത്തില്‍ 3 പേര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. കരാറുകാരന്‍ ചെമ്ബേരി സ്വദേശി ബേബി ജോസ് , ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.വി. അനില്‍ കുമാര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ ബാബുരാജ് കൊയിലേരിയന്‍ എന്നിവര്‍ക്കെതിരെയാണ് വിജിലന്‍സ് കേസെടുത്തിരിക്കുന്നത്. വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ പി.ആര്‍ മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.

Stories you may Like

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali