പോര്‍ട്ട് മോര്‍സ്‌ബേ: പാപ്പുവ ന്യൂഗിനിയ മേഖലയില്‍ ശക്തമായ ഭൂചലനം. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
റിക്ടര്‍ സ്‌കെയിലില്‍ 6.12 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് ജര്‍മ്മന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോസയന്‍സസ് (GFZ) അറിയിച്ചു. 114 കിലോമീറ്റര്‍ (70.84 മൈല്‍) ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

