തലശേരി: ചൊക്ലിയില്‍ പതിനൊന്നു വയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ ആറുവര്‍ഷത്തി നുശേഷം മദ്രസാധ്യാപകന്‍ അറസ്റ്റില്‍.
മലപ്പുറം തവനൂരില്‍ പോത്തട്ടിപ്പാറയിലെ പാ തിരിപ്പള്ളിയാലി ലി ഹൗസില്‍ മു ഹമ്മദ് ബഷീറിനെ (45) യാണ് ചൊക്ലി പോലീസ് അറസ്റ്റ് ചെയ്തത്. പുല്ലൂക്കരയില്‍ മദ്രസാ അധ്യാ പകനായിരിക്കെ 2017 മുതല്‍ 2020 വരെയായി പതിനൊന്നു വയസുകാരനെ പീഡിപ്പിച്ചുവെന്നാണ് കേസ്.
ഇപ്പോള്‍ ജിം ട്രെയിനര്‍ കോഴ്‌സിന് പഠിക്കു ന്ന കുട്ടിയെ മാനസികപ്രശ്‌ന ങ്ങളെത്തുടര്‍ന്ന് കൗണ്‍സലിങ്ങിന് വിധേയ മാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. ആറാം ക്ലാസ് വരെ മാത്രം പഠിച്ചിട്ടുള്ള പ്രതി എട്ടുവര്‍ഷത്തോളം പുല്ലൂക്കരയിലെ മദ്രസയില്‍ അധ്യാപകനായി ജോലിചെയ്തിരുന്നു.
നാലു വര്‍ഷം മുന്‍പ് മലപ്പുറത്തേക്ക് പോയ ഇയാളെ തലശ്ശേരി അസി. പോലീസ് സൂപ്രണ്ടിന്റെ നിര്‍ദേശപ്രകാരം തിരൂര്‍ പോലീസ് കസ്റ്റഡിയിലെടുത്ത് ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ചൊക്ലി പോലീസിന് കൈമാറുകയായിരു ന്നു. ചൊവ്വാഴ്ച്ചരാവിലെ പത്തരയോടെ ചൊക്ലി പോലീസ് ഇന്‍ സ്‌പെക്ടര്‍ സി. ഷാജു, സ്റ്റേഷന്‍ ഹൗസിങ് ഓഫീസര്‍ ആര്‍. രാകേഷ് എന്നിവര്‍ അറസ്റ്റ് രേഖപ്പെടുത്തി. തലശ്ശേരി ജില്ലാ അഡീഷണല്‍ സെഷന്‍ സ് ഒന്ന് ജഡ്ജ് പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.

