Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സിയാറ്റില്‍ നാഷണല്‍ നോര്‍ഡിക് മ്യൂസിയത്തില്‍ ജീവനക്കാരുടെ സമരം

സിയാറ്റില്‍ നാഷണല്‍ നോര്‍ഡിക് മ്യൂസിയത്തില്‍ ജീവനക്കാരുടെ സമരം

സിയാറ്റില്‍ :സിയാറ്റിലിലെ ബല്ലാര്‍ഡിലുള്ള നാഷണല്‍ നോര്‍ഡിക് മ്യൂസിയത്തിലെ ജീവനക്കാര്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം ആരംഭിച്ചു.

മ്യൂസിയത്തിലെ എക്‌സിബിറ്റ് ഡിസൈനറും യൂണിയന്‍ സംഘാടകനുമായ പീറ്റര്‍ ക്ലെറ്റിനെ പിരിച്ചുവിട്ടതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സമരത്തിലേക്ക് നയിച്ചത്.

യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായതിലുള്ള പ്രതികാര നടപടിയായാണ് ക്ലെറ്റിനെ പുറത്താക്കിയതെന്നും അദ്ദേഹത്തെ തിരിച്ചെടുക്കണമെന്നും 'നോര്‍ഡിക് വര്‍ക്കേഴ്‌സ് യുണൈറ്റഡ്' യൂണിയന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ജോലിയിലെ വീഴ്ചകള്‍ കാരണമാണ് ക്ലെറ്റിനെ പിരിച്ചുവിട്ടതെന്നും യൂണിയന്‍ ഭീഷണിപ്പെടുത്തല്‍ തന്ത്രങ്ങളാണ് പയറ്റുന്നതെന്നും മ്യൂസിയം മാനേജ്മെന്റ് ആരോപിച്ചു.

18 ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയനിലെ 83 ശതമാനം പേരും സമരത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. നിലവില്‍ സമരത്തില്‍ പങ്കെടുക്കാത്ത ജീവനക്കാരെയും വോളണ്ടിയര്‍മാരെയും ഉള്‍പ്പെടുത്തി മ്യൂസിയം തുറന്നു പ്രവര്‍ത്തിക്കുമെന്ന് സി.ഇ.ഒ ലാത്ത് കാള്‍സണ്‍ അറിയിച്ചു. 2025 ഓഗസ്റ്റിലാണ് വേതന വര്‍ദ്ധനവും മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങളും ആവശ്യപ്പെട്ട് ജീവനക്കാര്‍ യൂണിയന്‍ രൂപീകരിച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali