തിരുവനന്തപുരം: തലച്ചോറിലെ രക്തസ്രാവത്തെത്തുടര്‍ന്നു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്തിന്റെ ആരോഗ്യനിലയില്‍ പുരോഗതി.
ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന പ്രശാന്തിനെ എംആര്‍ഐ സ്‌കാനിങ്ങിനു വിധേയനാക്കി.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന പ്രശാന്തിനെ ബുധനാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചതെങ്കിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. പനി മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്നാണു തലച്ചോറില്‍ രക്തസ്രാവമുണ്ടായത്. കഴിഞ്ഞമാസം 23നാണ് പ്രത്യേക അന്വേഷണസംഘം പി.എസ്.പ്രശാന്തിനെ അറസ്റ്റ് ചെയ്തത്.

