Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തെരുവുനായ കുറുകെ ചാടി; അമ്മയുമായി സ്‌കൂട്ടറില്‍ പോയ 26കാരന് ദാരുണ മരണം

തെരുവുനായ കുറുകെ ചാടി; അമ്മയുമായി സ്‌കൂട്ടറില്‍ പോയ 26കാരന് ദാരുണ മരണം

തിരുവനന്തപുരം: തെരുവുനായ സ്‌കൂട്ടറിന് കുറുകെ ചാടിയുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കോഴിക്കോട് ഇരിങ്ങല്ലൂര്‍ സ്വദേശി അതുല്‍ (26) ആണ് മരിച്ചത്.

ഇന്നലെ രാത്രിയോടെ തുമ്പ ശാന്തിനഗര്‍ മാര്‍ക്കറ്റിന് സമീപമായിരുന്നു ദാരുണമായ അപകടം. അമ്മയെ സ്‌കൂട്ടറിന്റെ പിന്നിലിരുത്തി തുമ്പ സ്റ്റേഷന്‍കടവ് നെഹ്‌റു ജംഗ്ഷനില്‍ നിന്നും വരുമ്പോള്‍ പെട്ടെന്ന് ഒരു തെരുവുനായ സ്‌കൂട്ടറിന് കുറുകെ ചാടുകയായിരുന്നു. തുമ്പ വി.എസ്.എസ്.സി.യില്‍ റിസര്‍ച്ച്‌ വിദ്യാര്‍ത്ഥിയാണ് അതുല്‍.

അപകടത്തില്‍ പരിക്കേറ്റ അതുലിന്റെ അമ്മ ജിഷ നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നായ കുറുകെ ചാടിയപ്പോള്‍ ദേഹത്ത് സ്‌കൂട്ടര്‍ ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. വീഴ്ചയുടെ ആഘാതത്തില്‍ അതുലിന്റെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഉടന്‍ തന്നെ നാട്ടുകാരും പോലീസും ചേര്‍ന്ന് അതുലിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പരിക്കേറ്റ അമ്മ ജിഷയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം. മരണപ്പെട്ട അതുല്‍ കോഴിക്കോട് സ്വദേശിയാണെങ്കിലും വി.എസ്.എസ്.സിയിലെ ഗവേഷണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് താമസിച്ചുവരികയായിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali