Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഉത്തരാഖണ്ഡ് ഗോള്‍ഡ് കപ്പ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ സല്‍മാന്‍ നിസാര്‍ കേരളത്തെ നയിക്കും

ഉത്തരാഖണ്ഡ് ഗോള്‍ഡ് കപ്പ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ സല്‍മാന്‍ നിസാര്‍ കേരളത്തെ നയിക്കും

തിരുവനന്തപുരം: ഉത്തരാഖണ്ഡ് ഗോള്‍ഡ് കപ്പ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സല്‍മാന്‍ നിസാര്‍ ആണ് ടീമിന്റെ ക്യാപ്റ്റന്‍.

മെയ് 30 മുതല്‍ ഡെറാഡൂണിലാണ് മത്സരങ്ങള്‍ നടക്കുക. ഏകദിന ഫോര്‍മാറ്റിലാണ് മത്സരങ്ങള്‍. പുതിയ സീസണില്‍ കേരള ടീം പങ്കെടുക്കുന്ന ആദ്യ പ്രമുഖ ടൂര്‍ണ്ണമെന്റുകളില്‍ ഒന്നാണിത്.

ടീമുകളെ നാല് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങള്‍. ഗോവ, എല്‍.ബി. ശാസ്ത്രി ക്രിക്കറ്റ് ക്ലബ്ബ്, നേപ്പാള്‍ എന്നീ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് ഡിയിലാണ് കേരളം സ്ഥാനം പിടിച്ചിട്ടുള്ളത്. ശനിയാഴ്ച നേപ്പാളുമായാണ് കേരളത്തിന്റെ ആദ്യ മത്സരം. ഞായറാഴ്ച എല്‍.ബി. ശാസ്ത്രി ക്രിക്കറ്റ് ക്ലബ്ബിനെയും ചൊവ്വാഴ്ച ഗോവയെയും നേരിടും. ജൂണ്‍ ഏഴിനാണ് ഫൈനല്‍.

കേരള ടീം - സല്‍മാന്‍ നിസാര്‍, രോഹന്‍ എസ് കുന്നുമ്മല്‍, അക്ഷയ് മനോഹര്‍, കൃഷ്ണപ്രസാദ്, അഹമ്മദ് ഇമ്രാന്‍, വരുണ്‍ നായനാര്‍ (വിക്കറ്റ് കീപ്പര്‍), ഷോണ്‍ റോജര്‍, മുഹമ്മദ് അസറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് പി നായര്‍, ആസിഫ് സലാം, അമല്‍ രമേഷ്, സിജോമോന്‍ ജോസഫ്, ഫാനൂസ് എഫ്, അശ്വന്ത് എസ് ശങ്കര്‍, ആദിത്യ ബൈജു, സിബിന്‍ പി ഗിരീഷ്.

അഭിഷേക് മോഹനാണ് ടീമിന്റെ പരിശീലകന്‍.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali