Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വനിതാ അണ്ടര്‍ 19 ചാമ്പ്യന്‍ഷിപ്പ്: കേരളത്തിനെതിരെ കര്‍ണാടകയ്ക്ക് നാല് വിക്കറ്റ് വിജയം

വനിതാ അണ്ടര്‍ 19 ചാമ്പ്യന്‍ഷിപ്പ്: കേരളത്തിനെതിരെ കര്‍ണാടകയ്ക്ക് നാല് വിക്കറ്റ് വിജയം

റോപ്പര്‍: ദേശീയ വനിതാ അണ്ടര്‍ 19 ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് തോല്‍വി. കര്‍ണാടക നാല് വിക്കറ്റിനാണ് കേരളത്തെ തോല്‍പ്പിച്ചത്.

ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കര്‍ണാടക 19 പന്തുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം കണ്ടു.

കേരളം 20 ഓവറില്‍ 127/7, കര്‍ണ്ണാടക 16.5 ഓവറില്‍128/6

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ അമീറ ബീഗത്തിന്റെ (4) വിക്കറ്റ് നഷ്ടമായി. തുടര്‍ന്നെത്തിയവര്‍ക്കും ഫോമിലേക്ക് ഉയരാന്‍ കഴിയാതെ പോയത് കേരളത്തിന് തിരിച്ചടിയായി. 28 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശ്രേയ സിജുവാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. ശ്രദ്ധ സുമേഷ് 26ഉം ആര്യനന്ദ എന്‍.എസ് 20ഉം റണ്‍സ് നേടി. അവസാന ഓവറുകളില്‍ 15 പന്തുകളില്‍ നിന്ന് 25 റണ്‍സെടുത്ത അഷിമ ആന്റണിയാണ് കേരളത്തിന്റെ സ്‌കോര്‍ 127ല്‍ എത്തിച്ചത്. കര്‍ണാടകയ്ക്ക് വേണ്ടി ഉമ കഷ്വി രണ്ട് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കര്‍ണാടകയ്ക്ക് രചിത ഹത്വാര്‍, ലാവണ്യ ഛലന, ക്യാപ്റ്റന്‍ ശ്രേയ ചവാന്‍ എന്നിവരുടെ ഇന്നിങ്‌സുകളാണ് വിജയമൊരുക്കിയത്. രചിത ഹത്വാര്‍ 34ഉം ലാവണ്യ ഛലന 28ഉം ക്യാപ്റ്റന്‍ ശ്രേയ ചവാന്‍ 21ഉം റണ്‍സെടുത്തു. 16.5 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ കര്‍ണാടക ലക്ഷ്യത്തിലെത്തി. കേരളത്തിന് വേണ്ടി വി.ജെ. ശീതള്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali