വാഷിങ്ടന്‍: യുഎസില്‍ വിസ തട്ടിപ്പ് കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഇന്ത്യന്‍ പൗരന്‍ മിതുല്‍ പട്ടേലിന് (40) കോടതി ഒരു ദിവസത്തെ തടവും 1,000 ഡോളര്‍ പിഴയും ശിക്ഷ വിധിച്ചു.
ശിക്ഷാകാലയളവിനു ശേഷം ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
മാസച്യുസിറ്റ്സിലെ വൂസ്റ്ററില്‍ താമസിച്ചുവരികയായിരുന്ന മിതുല്‍, വീസ തട്ടിപ്പിന് പുറമേ കുടിയേറ്റ അപേക്ഷകള്‍ സാധൂകരിക്കുന്നതിനായി വ്യാജ വിഡിയോകളും നിര്‍മ്മിച്ച് നല്‍കിയിരുന്നു. കേസിലെ മുഖ്യ സൂത്രധാരനായ രാംഭായ് പട്ടേലിനെയും ഇയാളുടെ സഹായി ബല്‍വീന്ദര്‍ സിങ്ങിനെയും കഴിഞ്ഞ മേയ് മാസത്തില്‍ കോടതി കുറ്റക്കാരായി കണ്ടെത്തി ശിക്ഷിച്ചിരുന്നു.

