കൊച്ചി: യാത്രക്കാരെ വലപ്പിച്ച് സ്‌പൈസ് ജെറ്റ്. കൊച്ചി ഫുജൈറ വിമാനം 11 മണിക്കൂര്‍ വൈകും. ഇന്ന് രാവിലെ 11 മണിക്ക് പുറപ്പെടേണ്ട വിമാനം രാത്രി പത്തുമണിക്ക് പുറപ്പെടുമെന്നാണ് നിലവില്‍ അറിയിച്ചിരിക്കുന്നത്.
ഇന്നലെ പുറപ്പെടേണ്ട അഹമ്മദാബാദ് വിമാനവും, ഡല്‍ഹി വിമാനവും റദ്ദാക്കുകയും ചെയ്തിരുന്നു. അതിനിടെ സര്‍വീസുകള്‍ വൈകുന്നതില്‍ സിയാല്‍ നല്‍കിയ നോട്ടീസിന് ഇതുവരെ കമ്പനി മറുപടി നല്‍കിയിട്ടില്ല.

