മുംബൈ: മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിലെ സർക്കാർ സ്കൂളില്‍ അനുമതിയില്ലാതെ പ്രവേശിക്കുകയും അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന ആരോപണത്തില്‍ സിജെപി നോതാവ് അഭിജിത്ത് ദീപ്കെയ്ക്കെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
പാർട്ടി പ്രവർത്തകൻ അജിൻക്യ ഷിൻഡെ ഉള്‍പ്പെടെയുള്ളവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ലാത്തൂരിലെ ഔസ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. മുംബൈയില്‍ നിന്ന് 500 കിലോമീറ്ററിലധികം അകലെയുള്ള ഔസയ്ക്കു സമീപമുള്ള ജവാലിയിലെ സില്ല പരിഷത്ത് ഉറുദു സ്കൂളിലാണ് സംഭവം നടന്നത്. സ്കൂളിലെ അധ്യാപിക സയ്യിദ് ഷംഷാദ്ബാനോ ഖൈറാലി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
മുംബൈയില്‍ ഗണേശ വിഗ്രഹ ഘോഷയാത്രയ്ക്കിടെ അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യംസിജെപി സ്ഥാപകനും അനുയായികളും അനുമതിയില്ലാതെ സ്കൂളില്‍ പ്രവേശിച്ച് വിദ്യാർഥികള്‍ക്കിടയില്‍ ഇരിക്കുകയും അവരോട് വിവിധ ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തു. ഇതിലൂടെ അധ്യാപകരുടെ പ്രവർത്തനങ്ങള്‍ തടസ്സപ്പെട്ടതായാണ് ആരോപണം. ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ സിജെപി പങ്കുവച്ചതായും എഫ്‌ഐആർ പ്രകാരമുള്ള പരാതിയില്‍ പറയുന്നു.
അധ്യാപകരെ സസ്പെൻഡ് ചെയിക്കുമെന്ന് അദ്ദോഹം ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. ദീപ്കെ പിന്നീട് സ്കൂളിനെ അപകീർത്തിപെടുത്തിയതായും പരാതിയില്‍ ആരോപിക്കുന്നു. ഭാരതീയ ന്യായ സംഹിതയിലെ 132,329(3),351(2), 356(2)എന്നീ വകുപ്പുകള്‍ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഒഡീഷ തീരത്ത് മുങ്ങിയ കപ്പലില്‍ നിന്ന് രണ്ട് ജീവനക്കാരെ രക്ഷപ്പെടുത്തി; 22 പേർക്കായി തിരച്ചില്‍
