മുംബൈ: ഭുലേശ്വർരാജാ ഉത്സവത്തിൻ്റെ എഴുന്നള്ളിപ്പ് ചടങ്ങിനിടെ 22 അടി ഉയരമുള്ള ഗണപതി വിഗ്രഹം തകർന്നുവീണ് രണ്ട് പേർ മരിച്ചു.
അപകടത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു.
ഭുലേശ്വറിലെ ബലറാം മെർച്ചൻ്റ് റോഡില്‍ രാത്രി പത്തു മണിയോടെയാണ് അപകടമുണ്ടായത്. ബൈക്കുള്ളയില്‍ നിന്ന് ഘോഷയാത്രയായി കൊണ്ടുപോകുകയായിരുന്ന വിഗ്രഹം, പന്തലിലേക്ക് എത്തുന്നതിന് മുൻപാണ് റോഡിലേക്ക് വീണത്.
ഒഡീഷ തീരത്ത് മുങ്ങിയ കപ്പലില്‍ നിന്ന് രണ്ട് ജീവനക്കാരെ രക്ഷപ്പെടുത്തി; 22 പേർക്കായി തിരച്ചില്‍
വിഗ്രഹം ഉറപ്പിച്ചിരുന്ന നട്ടുകളും ബോള്‍ട്ടുകളും ഊരിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. അപകടത്തെ തുടർന്ന് മുംബൈ അഗ്നിരക്ഷാസേന, പൊലീസ്, ട്രാഫിക് പൊലീസ്, 108 ആംബുലൻസ് വിഭാഗം എന്നിവർ സ്ഥലത്തെത്തി അടിയന്തര രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ എത്തിച്ചെങ്കിലും രണ്ട് പേരുടെ ജീവൻ രക്ഷിക്കാനായില്ല.
ഒഡീഷ തീരത്ത് ചരക്കുകപ്പല്‍ മുങ്ങി; കാണാതായവർക്കായുള്ള തിരച്ചില്‍ തുടരുന്നു
