Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബംഗാള്‍ ഉള്‍ക്കടലില്‍ ചരക്ക് കപ്പല്‍ മുങ്ങി; 24 ഓളം പേരെ കാണാതായി

ബംഗാള്‍ ഉള്‍ക്കടലില്‍ ചരക്ക് കപ്പല്‍ മുങ്ങി; 24 ഓളം പേരെ കാണാതായി

News Malayalam 1 day ago

ഭുവനേശ്വർ: ബംഗാള്‍ ഉള്‍ക്കടലില്‍ പനാമയുടെ ഒരു ചരക്ക് കപ്പല്‍ മുങ്ങിയതായി റിപ്പോർട്ട്. വാർത്താ ഏജൻസിയായ പിടിഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

എം.വി. ഓഷ്യൻ വിന്നർ എന്ന കപ്പല്‍ ഒഡീഷയിലെ പാരദീപ് തുറമുഖത്ത് നിന്ന് യാത്ര പുറപ്പെട്ട് 240 നോട്ടിക്കല്‍ മൈല്‍ അകലെ എത്തിയ ശേഷമാണ് അപകടത്തില്‍പ്പെട്ടത്.

മുങ്ങുന്ന സമയം കപ്പലില്‍ 24 ജീവനക്കാർ ഉണ്ടായിരുന്നു. ഒഡീഷയില്‍ നിന്ന് ഇരുമ്പയിര് കയറ്റി സിംഗപ്പൂരിലേക്ക് പോവുകയായിരുന്നു ഈ കപ്പലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ത്യൻ കോസ്റ്റ് ഗാർഡും ഇന്ത്യൻ നാവികസേനയും സംയുക്ത രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

മുൻ ബോക്സിങ് ലോക ചാംപ്യനെ അജ്ഞാതർ വെടിവച്ചു കൊന്നു

"ഇതുവരെ എത്ര കപ്പല്‍ ജീവനക്കാരെ രക്ഷപ്പെടുത്തിയെന്ന് ഞങ്ങള്‍ക്ക് ഉറപ്പില്ല. വെള്ളിയാഴ്ചയാണ് കപ്പല്‍ ഒഡീഷ തീരത്ത് നിന്ന് സിംഗപ്പൂരിലേക്ക് പുറപ്പെട്ടത്. ഭൂരിഭാഗവും ചൈനീസ് പൗരന്മാരായിരുന്നു. പ്രദേശത്തുള്ള മറ്റ് കപ്പലുകള്‍ക്ക് ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്. അവരോട് രക്ഷാപ്രവർത്തനത്തിന് സഹായിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്," കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam