Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബങ്കിപുര്‍ ഉപതെരഞ്ഞെടുപ്പ്; പ്രശാന്ത് കിഷോറിന് മുന്നേറ്റം

ബങ്കിപുര്‍ ഉപതെരഞ്ഞെടുപ്പ്; പ്രശാന്ത് കിഷോറിന് മുന്നേറ്റം

News Malayalam 2 weeks ago

ട്ന: ബിഹാറിലെ ബങ്കിപുർ ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ജന സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോറിന് മുന്നേറ്റം.

വോട്ടെണ്ണലിൻ്റെ നാലാം റൗണ്ട് പിന്നിട്ടപ്പോള്‍, പ്രശാന്ത് കിഷോർ 6,269 വോട്ടുകള്‍ നേടി മുന്നിലാണ്. ബിജെപിയുടെ നീരജ് കുമാർ സിൻഹ തൊട്ടുപിന്നിലുണ്ട്.

ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് രാജ്യവ്യാപകമായി നടന്ന വിദ്യാർഥി പ്രതിഷേധങ്ങള്‍ക്ക് ശേഷം നടക്കുന്ന ആദ്യ ഉപതെരഞ്ഞെടുപ്പ് ആയതിനാല്‍ തന്നെ ഈ തെരഞ്ഞെടുപ്പ് ബിജെപി ഏറെ നിർണായകമാണ്. ഈ തെരഞ്ഞെടുപ്പില്‍ യുവാക്കളുടെ നിലപാട് നിർണായകമാണ്.

വനിതാ ഗുസ്തി താരങ്ങള്‍ക്ക് നേരെയുള്ള ലൈംഗിക പീഡനക്കേസ്; ബ്രിജ് ഭൂഷണ്‍ കുറ്റവിമുക്തൻ

ബിജെപിയുടെ ഉറച്ച കോട്ടയായാണ് ബങ്കിപുർ മണ്ഡലം അറിയപ്പെടുന്നത്. ഇതുവരെ ഒരു ബിജെപി സ്ഥാനാർഥിയും ഇവിടെ നിന്ന് പരാജയപ്പെട്ടിട്ടില്ല. ബിജെപി നേതാവ് നിതിൻ നബിൻ പ്രതിനിധീകരിച്ചിരുന്ന മണ്ഡലമാണിത്. അതുകൊണ്ട് തന്നെ ബിജെപിയെ സംബന്ധിച്ച്‌ ഈ മണ്ഡലത്തിലെ ജയം ജീവൻമരണ പോരാട്ടമാണ്.

നിതിൻ നബിൻ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ബിജെപി ദേശീയ അധ്യക്ഷനായി ചുമതലയേല്‍ക്കുകയും ചെയ്തതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. അതേസമയം മഞ്ജല്‍പൂരില്‍ ബിജെപി ലീഡ് ചെയ്യുകയാണെന്നാണ് വിവരം. ദാതിയയിലും ബിജെപി ലീഡ് ചെയ്യുന്നുണ്ട്.

"ജന്തർ മന്തറില്‍ വിദ്യാർഥികള്‍ ഉയർത്തിയ അധിക്ഷേപ വാക്കുകള്‍ക്ക് മാപ്പ് നല്‍കുന്നു"; പാതിരാത്രിയില്‍ വീണ്ടും പ്രധാനമന്ത്രിയുടെ വീഡിയോ
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam