Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ചുംബനത്തിന് ചൂരലടി; ഇന്തോനേഷ്യയില്‍  ടിക് ടോകില്‍ ചുംബിച്ച യുവാവിനും യുവതിക്കും ശിക്ഷ

ചുംബനത്തിന് ചൂരലടി; ഇന്തോനേഷ്യയില്‍ ടിക് ടോകില്‍ ചുംബിച്ച യുവാവിനും യുവതിക്കും ശിക്ഷ

News Malayalam 3 weeks ago

ക്കാർത്ത: ഇന്തോനേഷ്യയില്‍ ടിക് ടോക് ലൈവിനിടെ ചുംബിച്ച യുവാവിനും യുവതിക്കും ചൂരലടി ശിക്ഷ. ഇസ്ലാമിക നിയമപ്രകാരം ഇരുപത്തിയൊന്ന് വീതം ചൂരലടിയാണ് ഇരുവർക്കും നല്‍കിയത്.

കോടതി ഉത്തരവ് പ്രകാരമായിരുന്നു പരസ്യശിക്ഷ നടപ്പാക്കിയത്. ആച്ചെ പ്രവിശ്യയില്‍, ടിക് ടോക്കില്‍ ചുംബിക്കുന്ന വീഡിയോ വൻ പ്രതിഷേധത്തിന് കാരണമായതിനെ തുടർന്നാണ് അവിവാഹിതരായ ദമ്പതികള്‍ക്ക് ശരീഅത്ത് കോടതി ചൂരല്‍ അടി ശിക്ഷ വിധിച്ചത്.

കീവില്‍ റഷ്യയുടെ മിസൈല്‍-ഡ്രോണ്‍ ആക്രമണം; ഖമനേയിയുടെ രക്തത്തിന് പകരം ചോദിക്കുമെന്ന് മുന്നറിയിപ്പുമായി ഇറാൻ

വിവാഹം കഴിക്കാതെ ചുംബിച്ചതിന് രണ്ട് പേരെയും 21 തവണ വീതം റാട്ടൻ ചൂരല്‍ കൊണ്ട് അടിക്കാൻ ആച്ചെയിലെ ശരീഅത്ത് കോടതി ഉത്തരവിട്ടു. ബന്ദ ആച്ചെയിലെ ബുസ്താനുസ്സലാറ്റിൻ സിറ്റി പാർക്കിലെ വേദിയില്‍ അധികാരികള്‍ നടത്തിയ ചൂരലടി ശിക്ഷ കാണാൻ നിരവധിപ്പേരാണ് എത്തിയത്. ഫെബ്രുവരിയില്‍ ബന്ദാ ആഷെയില്‍ ഒരു കാറില്‍ വെച്ച്‌ ഇരുവരും ചുംബിച്ചതിന്റെ ലൈവ് സ്ട്രീം വൈറലായതിന് പിറകെയാണ് കേസെടുത്തത്. പിന്നാലെ ഇരുവരും അറസ്റ്റിലായി.

വെനസ്വേലയില്‍ പരിഭ്രാന്തിയിലാഴ്ത്തി രക്തവര്‍ണമായ ആകാശം; പിന്നിലെ കാരണമിതാണ്

മുസ്ലീം ഭൂരിപക്ഷമുള്ള ഇന്തോനേഷ്യയില്‍ ഇസ്ലാമിക നിയമം നടപ്പിലാക്കുന്ന ഏക പ്രവിശ്യയാണ് ആച്ചെ. വ്യഭിചാരം, സ്വവർഗ ലൈംഗികത തുടങ്ങിയ സദാചാര കുറ്റകൃത്യങ്ങള്‍ക്ക് 100 ചാട്ടവാറടി വരെ ശിക്ഷ നല്‍കാൻ ഇവിടെ നിയമം അനുവദിക്കുന്നു. ചൂതാട്ടം, മദ്യപാനം, ഇറുകിയ വസ്ത്രം ധരിക്കുന്ന സ്ത്രീകള്‍, വെള്ളിയാഴ്ച പ്രാർത്ഥന ഒഴിവാക്കുന്ന പുരുഷന്മാർ എന്നിവർക്കും ചൂരല്‍ ശിക്ഷ നല്‍കാറുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam