Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ദേശീയ ദിനം; ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കുറവ്  പ്രഖ്യാപിച്ച്‌ സൗദി അറേബ്യ

ദേശീയ ദിനം; ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കുറവ് പ്രഖ്യാപിച്ച്‌ സൗദി അറേബ്യ

News Malayalam 1 day ago

റിയാദ്: ദേശീയ ദിനത്തോടനുബന്ധിച്ച്‌ ഒരു കോടിയിലധികം ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കുറവ് ഓഫർ പ്രഖ്യാപിച്ച്‌ സൗദി അറേബ്യ.

3,500ലേറെ ഡിസ്കൗണ്ട് ലൈസൻസുകളാണ് അനുവദിച്ചിട്ടുള്ളത്. വിലക്കുറവ് നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ രാജ്യവ്യാപക പരിശോധനകളും മന്ത്രാലയം ശക്തമാക്കും.

സൗദി വാണിജ്യ മന്ത്രാലയത്തിൻ്റേതാണ് തീരുമാനം. ലൈസൻസ് ഉപയോഗിച്ച്‌ സ്ഥാപനത്തിൻ്റെ എല്ലാ ശാഖകളിലും വില്‍പ്പന കേന്ദ്രങ്ങളിലും വിലക്കുറവ് നല്‍കാൻ കഴിയും. ഓഫറുകള്‍ സംബന്ധിച്ച ചട്ടങ്ങളും വ്യവസ്ഥകളും സ്ഥാപനങ്ങള്‍ പാലിക്കണമെന്നും നിർദേശമുണ്ട്.

സൗദിക്കെതിരെ ഹൂതി ആക്രമണം; കിങ് ഖാലിദ് വ്യോമത്താവളം ആക്രമിച്ചു

ഡിസ്കൗണ്ട് ലൈസൻസില്‍ നല്‍കിയിരിക്കുന്ന ഏകീകൃത ഇലക്‌ട്രോണിക് ബാർകോഡ് വഴി വിലക്കുറവിൻ്റെ ശതമാനം, കാലാവധി, സ്ഥാപനത്തിൻ്റെ വിവരങ്ങള്‍ തുടങ്ങിയവ ഉപഭോക്താവിന് അറിയാൻ കഴിയും. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി അനുവദിക്കുന്ന വിലക്കുറവുകള്‍ സ്ഥാപനങ്ങളുടെ വാർഷിക ഡിസ്കൗണ്ട് പരിധിയില്‍ ഉള്‍പ്പെടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

സസ്പെന്‍സ് പൊളിച്ച്‌ ചൈന; ഷി ജിന്‍പിങ് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കും, ഇന്ത്യയില്‍ എത്തുന്നത് ഏഴു വര്‍ഷത്തിനുശേഷം
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam