Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സൗദിക്കെതിരെ ഹൂതി ആക്രമണം; കിങ് ഖാലിദ് വ്യോമത്താവളം ആക്രമിച്ചു

സൗദിക്കെതിരെ ഹൂതി ആക്രമണം; കിങ് ഖാലിദ് വ്യോമത്താവളം ആക്രമിച്ചു

News Malayalam 2 days ago

റിയാദ്: സൗദി അറേബ്യയിലെ കിങ് ഖാലിദ് വ്യോമത്താവളം ആക്രമിച്ചെന്ന അവകാശവാദവുമായി യെമനിലെ ഹൂതി വിമതര്‍. ഖാമിസ് മുഷൈത്തില്‍ സ്ഥിതി ചെയ്യുന്ന വ്യോമത്താവളത്തില്‍ ബാലിസ്റ്റിക്ക് മിസൈല്‍ ആക്രമണമാണ് നടത്തിയതെന്നാണ് റിപ്പോർട്ട്.

ദക്ഷിണ ചെങ്കടലിലെ പ്രധാന ദ്വീപുകള്‍ പിടിച്ചെടുത്തതായി ഹൂതികള്‍ അറിയിച്ചു. എന്നാല്‍ ഈ അവകാശവാദത്തോട് ഇതുവരെ സൗദി പ്രതികരിച്ചിട്ടില്ല. സൗദിയുടെ എണ്ണ പൈപ്പ്‌ ലൈനില്‍ ഹൂതികള്‍ ആക്രമണം നടത്തിയതോടെ ആഗോള എണ്ണ വിതരണത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

സസ്പെന്‍സ് പൊളിച്ച്‌ ചൈന; ഷി ജിന്‍പിങ് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കും, ഇന്ത്യയില്‍ എത്തുന്നത് ഏഴു വര്‍ഷത്തിനുശേഷം

അതേസമയം യുഎസിൻ്റെ എതിര്‍പ്പിനെ തുടര്‍ന്ന് ഓസ്ട്രിയയിലെ യുഎന്‍ ആണവ ഏജന്‍സി ആസ്ഥാനത്ത് നടന്ന വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും ഇറാൻ്റെ പ്രതിനിധിയെ തടഞ്ഞു. തലസ്ഥാനമായ വിയന്നയില്‍ എത്തിയ മുഹമ്മദ് ഇസ്ലാമിയെയും മറ്റ് പ്രതിനിധി സംഘത്തെയുമാണ് തടഞ്ഞത്. സംഭവത്തില്‍ ഇറാൻ വിദേശകാര്യമന്ത്രാലയം ശക്തമായ പ്രതിഷേധം അറിയിച്ചു.

ക്രൂഡോയില്‍ വില കുതിക്കുന്നു; ബാരലിന് 100 ഡോളറായി ഉയർന്നു
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam