തൃശൂർ: ഗുരുവായൂർ നഗരസഭയിലെ ഫുട്ബോള്‍ പ്രദർശനത്തിന് അനുമതി നല്‍കി ഹൈക്കോടതി. പ്രദർശനത്തിന് അനുമതി നിഷേധിച്ച പ്രിൻസിപ്പല്‍ സെക്രട്ടറിയുടെയും മുൻസിപ്പല്‍ സെക്രട്ടറിയുടെയും നടപടി റദ്ദാക്കി.
വിഷയത്തില്‍ സർക്കാർ അന്തിമ തീരുമാനം എടുക്കും വരെ പ്രദർശനം തുടരാമെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ അറിയിച്ചു. ഗുരുവായൂർ സ്പോർട്സ് അക്കാദമി നല്‍കിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.
ഗുരുവായൂർ നഗരസഭാ ഹാളില്‍ ലോകകപ്പ് ഫുട്ബോള്‍ സൗജന്യ പ്രദർശനം സംബന്ധിച്ച് ഭരണകക്ഷിയും മുൻസിപ്പല്‍ സെക്രട്ടറിയും തമ്മിലാണ് തർക്കം. തർക്കങ്ങളെ തുടർന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി ഫുട്ബോള്‍ പ്രദർശനത്തിന് നേരത്തെ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇത് മറികടന്ന് പ്രിൻസിപ്പല്‍ സെക്രട്ടറി മത്സരങ്ങളുടെ പ്രദർശനം തടഞ്ഞതോടെയാണ് ഗുരുവായൂർ സ്പോർട്സ് അക്കാദമി കോടതിയെ സമീപിച്ചത്.
വീണയുടെ ചോദ്യം ചെയ്യല്‍ പൂർത്തിയായി; ചോദ്യം ചെയ്യല്‍ നീണ്ടത് എട്ട് മണിക്കൂറോളംനഗരസഭ പ്രതിപക്ഷ നേതാവിന്റെ വിയോജന കുറിപ്പിനെ തുടർന്ന് സെക്രട്ടറി മത്സരങ്ങളുടെ പ്രദർശനം തടഞ്ഞത് വിവാദമായിരുന്നു. വിഷയത്തില്‍ ഭരണപക്ഷ കൗണ്‍സിലർമാരും സെക്രട്ടറിയും തമ്മില്‍ തർക്കവും വാക്കേറ്റവും ഉണ്ടായതോടെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു.

