Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഹോര്‍മുസ് വഴിയുള്ള ചരക്കുനീക്കം ആരംഭിച്ചു; 11 കപ്പലുകള്‍ ഇന്ത്യയിലേക്ക് പുറപ്പെട്ടു

ഹോര്‍മുസ് വഴിയുള്ള ചരക്കുനീക്കം ആരംഭിച്ചു; 11 കപ്പലുകള്‍ ഇന്ത്യയിലേക്ക് പുറപ്പെട്ടു

News Malayalam 10 hrs ago

ല്‍ഹി: പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കുന്നതിനായി ജൂണ്‍ 17-ന് യുഎസും ഇറാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചതിനുശേഷം ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യയിലേക്കുള്ള ചരക്കുനീക്കം പുനരാരംഭിച്ചു.

കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ഇന്ത്യ ലക്ഷ്യമാക്കി 11 കപ്പലുകള്‍ പുറപ്പെട്ടതായാണ് റിപ്പോർട്ട്.

ക്രൂഡ് ഓയില്‍, ഗ്യാസ്, വളം എന്നിവ കയറ്റിയ കപ്പലുകള്‍ കടലിടുക്ക് കടന്നതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. കൂടാതെ രണ്ട് ഇന്ത്യൻ കപ്പലുകള്‍ ഗള്‍ഫ് മേഖലയിലേക്ക് പുറപ്പെടുകയും ചെയ്തിട്ടുണ്ട്.

ആണവ പരിശോധനയ്ക്ക് അനുമതി നല്‍കിയിട്ടില്ല; യുഎസ് അവകാശവാദം തള്ളി ഇറാൻ

മേഖലയിലൂടെയുള്ള ഗതാഗതം പുനരാരംഭിച്ചതിൻ്റെ സൂചനയാണെന്ന് ഇന്ത്യൻ വിദേശകാര്യവൃത്തങ്ങള്‍ അറിയിച്ചു. ഇതില്‍ മൂന്ന് ഇന്ത്യൻ പതാക ഘടിപ്പിച്ച എണ്ണക്കപ്പലുകളും ഉള്‍പ്പെടുന്നു.

ഇതില്‍ ഓരോന്നിലും 28,500 മെട്രിക് ടണ്‍ ക്രൂഡ് ഓയില്‍ വീതമാണുള്ളത്. കൂടാതെ ഒരു വിദേശ എണ്ണക്കപ്പല്‍, ഒരു എല്‍പിജി കപ്പല്‍, വളം കയറ്റിയ ആറ് വിദേശ ബള്‍ക്ക് കാരിയറുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. മേഖലയിലെ സംഘർഷങ്ങള്‍ ലഘൂകരിക്കുന്നതിനായി യുഎസും ഇറാനും തമ്മില്‍ 14 ഇന ധാരണാപത്രത്തില്‍ ഒപ്പുവെച്ചതോടെയാണ് ചരക്കുനീക്കം സുഗമമായത്.

ഖത്തര്‍ എല്‍എന്‍ജി പ്ലാന്റിലെ സ്‌ഫോടനം, മരിച്ച 13 പേരില്‍ 12 പേരും ഇന്ത്യക്കാർ
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam