Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇനി വാട്ട്സ്‌ആപ്പിലൂടെയും മൊബൈല്‍ റീചാര്‍ജ് ചെയ്യാം; ഇപ്രകാരം ചെയ്യൂ

ഇനി വാട്ട്സ്‌ആപ്പിലൂടെയും മൊബൈല്‍ റീചാര്‍ജ് ചെയ്യാം; ഇപ്രകാരം ചെയ്യൂ

News Malayalam 2 months ago

വാട്ട്സ്‌ആപ്പിലൂടെ മൊബൈല്‍ റീചാർജ് ചെയ്യാനുള്ള പുതിയ സംവിധാനം അവതരിപ്പിച്ച്‌ വാട്ട്സ്‌ആപ്പ്. നെതർലൻഡ്‌സ് ആസ്ഥാനമായിട്ടുള്ള പേയ്‌മെൻ്റ്സ് കമ്പനിയുടെ സഹായത്തോടെയാണ് വാട്ട്സ്‌ആപ്പ് ഈ പുതിയ സംവിധാനം ഇന്ത്യയില്‍ കൊണ്ടുവന്നത്.

വരുന്ന ആഴ്ചയോടു കൂടി ആൻഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഈ സംവിധാനം ലഭ്യമാകും. എയർടെല്‍, ജിയോ, വിഐ പ്രീപെയ്ഡ് കണക്ഷനുകള്‍ ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട റീചാർജ് പ്ലാനുകള്‍ തിരഞ്ഞെടുത്ത് റീചാർജ് ചെയ്യാവുന്നതാണ്.

 ഗാലക്സി ഫോണുകളില്‍ ത്രീഡിയോ? അവിശ്വസനീയമായ ടെക്നോളജി പരിചയപ്പെടുത്തി സാംസങ്

ഇനി വാട്ട്സ്‌ആപ്പിലൂടെ എങ്ങനെ മൊബൈല്‍ റീചാർജ് ചെയ്യാമെന്ന് നോക്കാം...

1. ആദ്യം വാട്ട്സ്‌ആപ്പിലെ ക്യാമറ ഐക്കണിൻ്റെ അടുത്തുള്ള ₹ (രൂപ) ഐക്കണില്‍ ക്ലിക്ക് ചെയ്യുക

2. അതിന് ശേഷം വരുന്ന മെനുവില്‍ നിന്നും മൊബൈല്‍ പ്രീപെയ്ഡ് റീചാർജ് എന്ന സംവിധാനം തിരഞ്ഞെടുക്കുക

3. അതിന് ശേഷം നിങ്ങളുടെയോ അതോ മറ്റാരുടെയെങ്കിലോ മൊബൈല്‍ നമ്പർ കൊടുക്കുക

4. അതിന് ശേഷം നിങ്ങളുടെ സിം ഏതാണെന്ന് തിരഞ്ഞെടുക്കുക

5. പിന്നീട് വരുന്ന മെനുവില്‍ നിന്നും നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഒരു റീചാർജ് പ്ലാൻ തിരഞ്ഞെടുക്കുക

6. അതിന് ശേഷം നിങ്ങളുടെ പേയ്‌മെൻ്റ് രീതി (യുപിഐ/ ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്) എന്നീ ഓപ്ഷനുകളില്‍ നിന്നും തിരഞ്ഞെടുക്കുക

7. അവസാനമായി നിങ്ങളുടെ യുപിഐ പിൻ കൊടുത്ത് പേയ്‌മെൻ്റ് പൂർത്തീകരിക്കുക

വിരല്‍ തൊടുമ്പോള്‍ തന്നെ ടച്ച്‌ സ്ക്രീനുകള്‍ വേഗത്തില്‍ പ്രവർത്തിക്കുന്നു; എങ്ങനെ?
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam