Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇറാഖിനെ അഞ്ചടിയില്‍ തീര്‍ത്ത് നോക്കൗട്ട് പ്രതീക്ഷകള്‍ സജീവമാക്കി നിലനിര്‍ത്തി സെനഗല്‍

ഇറാഖിനെ അഞ്ചടിയില്‍ തീര്‍ത്ത് നോക്കൗട്ട് പ്രതീക്ഷകള്‍ സജീവമാക്കി നിലനിര്‍ത്തി സെനഗല്‍

News Malayalam 1 month ago

ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഐയിലെ നിർണായക മത്സരത്തില്‍ ഏഷ്യൻ ശക്തികളായ ഇറാഖിനെ തകർത്ത് ആഫ്രിക്കൻ ശക്തികളായ സെനഗല്‍ നോക്കൗട്ട് പ്രതീക്ഷകള്‍ സജീവമായി നിലനിർത്തി.

ടൊറൻ്റോ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പത്ത് പേരായി ചുരുങ്ങിയ ഇറാഖിനെ സെനഗല്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് തകർത്തത്.

സെനഗലിനായി പേപ്പ് ഗുയെ (59, 71) ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍, ഹബീബ് ദിയാറ (4), ഇസ്മായില സാർ (56), ഇലിമാൻ എൻഡിയായെ (82) എന്നിവർ ഓരോ ഗോള്‍ വീതം നേടി. കളിയുടെ 13ാം മിനിറ്റില്‍ ഇറാഖി താരം റിബിൻ സലുക ചുവപ്പ് കാർഡ് കണ്ട് പുറത്തായത് സെനഗലിന് അനുഗ്രഹമായി.

ലോകകപ്പ് റൗണ്ട് ഓഫ് 32ല്‍ എത്തിയ ടീമുകള്‍ ഏതൊക്കെയാണ്?

സാദിയോ മാനെയുടെ ഗോള്‍ശ്രമത്തിനിടെ ടീ ഷർട്ട് പിടിച്ചുവലിച്ചതാണ് റിബിന് തിരിച്ചടിയായത്. വാറിൻ്റെ സഹായത്തോടെ റഫറി ആൻ്റണി ടെയ്‌ലർ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് ഇറാഖി താരത്തിന് റെഡ് കാർഡ് കാണിച്ചത്.

ഗ്രൂപ്പ് ഘട്ടത്തില്‍ ഫ്രാൻസിനോടും നോർവെയോടും തോറ്റിരുന്ന സെനഗലിന് നോക്കൗട്ട് പ്രതീക്ഷകള്‍ നിലനിർത്താൻ വലിയ വിജയം ആവശ്യമായിരുന്നു. ഈ ജയത്തോടെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം സ്ഥാനക്കാരായ എട്ട് മികച്ച ടീമുകളില്‍ ഒന്നായി റൗണ്ട് ഓഫ് 32വില്‍ കളിക്കാനുള്ള സെനഗലിൻ്റെ സാധ്യതകള്‍ പതിന്മടങ്ങ് വർധിച്ചിരിക്കുകയാണ്.

ഹാട്രിക്കുമായി തിളങ്ങി ഡെംബെലെ; നോർവെയെ വീഴ്ത്തി ഗ്രൂപ്പ് ജേതാക്കളായി ഫ്രഞ്ച് പട
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam