Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കനത്ത  മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കനത്ത മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

News Malayalam 4 days ago

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ പ്രഖ്യാപിച്ച സാഹചര്യത്തില്‍ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു.

റെഡ് അലേർട്ടുള്ള വയനാട്, കോഴിക്കോട് ജില്ലകളിലാണ് അവധി.

അങ്കണവാടികള്‍, മത പഠന ക്ലാസുകള്‍, ട്യൂഷൻ സെൻ്ററുകള്‍, സ്പെഷ്യല്‍ ക്ലാസുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കുമെന്ന് വയനാട് ജില്ലാ കലക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. റസിഡൻഷല്‍ സ്കൂളുകള്‍, റസിഡൻഷല്‍ കോളേജുകള്‍ക്ക് അവധി ബാധകമല്ല.

അതിതീവ്ര മഴയ്ക്ക് സാധ്യത; വയനാട് ഉള്‍പ്പെടെ മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട്

കൂടാതെ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധിയാണ്. യൂണിവേഴ്സിറ്റി പരീക്ഷകള്‍, പിഎസ്‌സി പരീക്ഷകള്‍ എന്നിവ മുൻ കൂട്ടി നിശ്ചയിച്ച പ്രകാരം നടക്കും. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്.

"കണ്ടത് സുകുമാര കുറുപ്പിനെ തന്നെ,ആശുപത്രിയിലെത്തിയത് നെഞ്ചുവേദനയെ തുടർന്ന്"; വീണ്ടും മൊഴി നല്‍കി നഴ്സ് രത്നമ്മ

മലപ്പുറം ജില്ലയിലെ പ്രൊഫഷണല്‍ കോളെജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, ട്യൂഷൻ സെൻ്ററുകള്‍, മദ്രസകള്‍ എന്നിവയ്ക്കും അവധി ബാധകമാണ്. കണ്ണൂരില്‍ രണ്ട് പഞ്ചായത്തുകളില്‍ നാളെ സ്‌കൂളുകള്‍ക്ക് അവധിയാണ്. ഉളിക്കല്‍, പയ്യാവൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ സ്‌കൂളുകള്‍ക്കാണ് അവധി

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam