Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കേരള സര്‍വകലാശാല ചോദ്യപേപ്പറിലെ പിഴവ്; അന്വേഷണം ആരംഭിച്ച്‌ പരീക്ഷാ സ്ഥിരം സമിതി

കേരള സര്‍വകലാശാല ചോദ്യപേപ്പറിലെ പിഴവ്; അന്വേഷണം ആരംഭിച്ച്‌ പരീക്ഷാ സ്ഥിരം സമിതി

തിരുവനന്തപുരം: കേരള സർവകലാശാലയിലെ ഹിസ്റ്ററി ചോദ്യപേപ്പറില്‍ പിഴവ് കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ച്‌ പരീക്ഷാ സ്ഥിരം സമിതി.

ഹിസ്റ്ററി വിഭാഗം മേധാവി ഡോ. എ. ഷാജിക്ക് വീഴ്ച സംഭവിച്ചതായാണ് സമിതിയുടെ വിലയിരുത്തല്‍.

സമിതി കണ്‍വീനറായ അഹമ്മദ് ഫാസിലിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചത്. അടുത്ത ദിവസങ്ങളില്‍ ബന്ധപ്പെട്ടവരോടെ വിവരങ്ങള്‍ തേടാനും സമിതി തീരുമാനിച്ചു. പിന്നാലെ സർവകലാശാല വിസിയ്ക്ക് വിശദമായ റിപ്പോർട്ട് സമർപ്പിക്കും.

കഴിഞ്ഞദിവസം കാര്യവട്ടം ക്യാമ്പസിലെ നാലാം സെമസ്റ്റർ എം എ ഹിസ്റ്ററി ഓഫ് ഫ്രീഡം മൂവ്മെൻ്റ് ഇൻ ഇന്ത്യ രണ്ട് എന്ന വിഷയത്തിലെ ചോദ്യപേപ്പറിലാണ് ചോദ്യങ്ങള്‍ ആവർത്തിച്ച്‌ വന്ന് പിഴവ് സംഭവിച്ചത്.

സിഎംആർഎല്‍ എക്‌സാലോജിക് കേസ്; വീണക്കെതിരെ കൂടുതല്‍ തെളിവുകളുമായി ഇഡി
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam