Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ക്ലോസെയുടെയും മാര്‍ത്തയുടെയും റെക്കോര്‍ഡ് ക്ലോസാക്കി; പതിനെട്ടിൻ്റെ ചുറുചുറുക്കില്‍ മെസ്സി!

ക്ലോസെയുടെയും മാര്‍ത്തയുടെയും റെക്കോര്‍ഡ് ക്ലോസാക്കി; പതിനെട്ടിൻ്റെ ചുറുചുറുക്കില്‍ മെസ്സി!

News Malayalam 1 day ago

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമായി മാറി അർജൻ്റീനൻ നായകൻ ലയണല്‍ മെസ്സി. മെസ്സിയുടെ കരിയറിലെ ലോകകപ്പ് ഗോളുകളുടെ എണ്ണം നിലവില്‍ പതിനെട്ടായി ഉയർന്നിട്ടുണ്ട്.

മത്സരത്തിന് മുൻപ് ജർമൻ ഇതിഹാസ മുന്നേറ്റതാരം മിറോസ്ലാവ് ക്ലോസെയുടെ 16 ലോകകകപ്പ് ഗോളുകള്‍ (24 മാച്ചുകളില്‍ നിന്ന്) എന്ന റെക്കോർഡിന് ഒപ്പമായിരുന്നു മെസ്സി ഉണ്ടായിരുന്നത്.

വനിതാ ഫുട്ബോളില്‍ ബ്രസീലിയൻ ഇതിഹാസമായ മാർത്തയുടെ പേരിലുള്ള 17 ലോകകപ്പ് ഗോളുകള്‍ എന്ന ലോക റെക്കോർഡും മെസ്സി ഈ മത്സരത്തില്‍ മറികടന്നു. 28 ലോകകപ്പ് മത്സരങ്ങളില്‍ നിന്നാണ് മെസ്സി 18 ഗോളുകള്‍ അടിച്ചെടുത്തത്. നിലവില്‍ ഏറ്റവുമധികം ലോകകപ്പ് മത്സരങ്ങള്‍ കളിച്ച പുരുഷ ഫുട്ബോളറെന്ന റെക്കോർഡും മെസ്സിയുടെ പേരിലാണ്.

 ആരാണ് GOAT? മെസ്സിയോ... എംബാപ്പെയോ... ക്ലോസെയുടെ 16 ഗോള്‍ നേട്ടത്തിനൊപ്പം ഫ്രഞ്ച് നായകൻ!

ഫാക്കുണ്ടോ മെദീനയുടെ അസിസ്റ്റില്‍ നിന്നാണ് മെസ്സിയുടെ സുന്ദരമായ ആദ്യ ഗോള്‍ പിറന്നത്. തകർപ്പനൊരു ലെഫ്റ്റ് ഫൂട്ടർ ഷോട്ട് ഓസ്ട്രിയൻ ഗോളി അലക്സാണ്ടർ ഷ്ലാഗറെ മറികടന്ന് പോസ്റ്റിൻ്റെ ഇടത്തേ മൂലയില്‍ തറഞ്ഞുകേറി. വിരസമായിരുന്ന രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമിലാണ് മെസ്സിയുടെ ഈ ലോകകപ്പിലെ അഞ്ചാം ഗോള്‍ പിറന്നത്. ഓസ്ട്രിയൻ ബോക്സിലെ കൂട്ടപ്പൊരിച്ചിലിനിടയില്‍ ഡിഫൻഡർമാർ ക്ലിയർ ചെയ്യാൻ ശ്രമിച്ച പന്ത് ഒടുക്കം ചെന്നെത്തിയ ഇതിഹാസത്തിൻ്റെ കാലുകളില്‍. ഗോള്‍ അടിച്ചത്.

മത്സരത്തിൻ്റെ ഒൻപതാം മിനിറ്റില്‍ അർജൻ്റീനയുടെ സ്ട്രൈക്കർ ലൗട്ടാരോ മാർട്ടിനസിനെ ബോക്സിനകത്ത് വച്ച്‌ ഫൗള്‍ ചെയ്തതിന് ഓസ്ട്രിയക്കെതിരെ റഫറി വാറിൻ്റെ സഹായത്തോടെ പെനാല്‍റ്റി വിധിച്ചിരുന്നു. എന്നാല്‍ കിക്കെടുത്ത ലയണല്‍ മെസ്സിക്ക് പിഴച്ചു. ബോക്സിന് പുറത്തായി വലതു വശത്തേക്കാണ് താരം പന്തടിച്ചു കളഞ്ഞത്.

ഇതാണ് തീക്കളി... !! സ്പെയിനിന് പിന്നാലെ യുറുഗ്വെയേയും വിറപ്പിച്ച്‌ കാബോ വെർഡെയുടെ ചുണക്കുട്ടികള്‍!
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam